മോഹന്‍ലാലിനൊപ്പം താന്‍ ആദ്യമായി അഭിനയിക്കുന്നത് ആറാം തമ്പുരാനിലാണെന്നും നായകരില്‍ മോഹന്‍ലാലിനൊനോടൊപ്പമാണ് താന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളതെന്നും മഞ്ജു പറയുന്നു.
എമ്പുരാന്‍ കൂടിയായതോടെ ഒമ്പത് സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.എല്ലാവരും എപ്പോഴും പറയാറുള്ളത് ആറാം തമ്പുരാനെയും കന്മദത്തെയും കുറിച്ചാണ്.
പക്ഷേ അവയേക്കാളേറെ വ്യക്തിപരമായി ഇഷ്ടം ലാലേട്ടന്‍ എനിക്കൊപ്പം വെറും ഒമ്പതുമിനിട്ടുകള്‍ മാത്രമുള്ള ആ സിനിമയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. അതിലെ നിരഞ്ജനാണ് എന്റെ ഇക്കാലം വരേയ്ക്കുമുള്ള ഏറ്റവും പ്രിയപ്പെട്ട നായകന്‍.
ആ നഷ്ടനായകന്‍ എന്നെ ഇന്നും പിന്തുടരുന്നു, ഓര്‍ക്കുമ്പോഴൊക്കെ ഉള്ളാലെ കരയിക്കുന്നു, പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞു തരുന്നു. ഞാനപ്പോള്‍ അഭിരാമിയായി മാറുന്നു,’ മഞ്ജു പറയുന്നു.