സൂപ്പർതാരം മോഹൻലാലിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻലാലിന്റെ വിനയത്തെയും ലാളിത്യത്തെയും കുറിച്ച് തമിഴ് മാധ്യമലോകത്ത് നിന്നുള്ള ഒരു വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘ദൃശ്യം’ സിനിമയുടെ തമിഴ് റീമേക്ക് ആയ ‘പാപനാശം’ സിനിമയുടെ ചിത്രീകരണ വേളയിലെ പ്രണവിന്റെ പെരുമാറ്റമാണ് ഒരു തമിഴ് മാധ്യമപ്രവർത്തകൻ അനുസ്മരിച്ചത്.
പാപനാശം’ സെറ്റിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച പ്രണവ്, താനൊരു സൂപ്പർതാരത്തിന്റെ മകനാണെന്ന യാതൊരു ഭാവവുമില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി.ആരാലും ശ്രദ്ധിക്കപ്പെടാതെ, എല്ലാ ജോലികളും ചെയ്ത് സെറ്റിൽ ഓടി നടക്കുന്ന ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറായി മാത്രമാണ് യൂണിറ്റിലെ പലരും പ്രണവിനെ കണ്ടിരുന്നത്.
പ്രണവ് ആരാണെന്നുള്ള രഹസ്യം പുറത്തുവന്നത് സെറ്റിലുണ്ടായ ഒരു അപ്രതീക്ഷിത നിമിഷത്തിലാണ്. ചിത്രീകരണത്തിനിടെ നടൻ കമൽഹാസൻ ആ ചെറുപ്പക്കാരനെ അടുത്തു വിളിക്കുകയും സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു.
‘ഒരു അസിസ്റ്റന്റ് ഡയറക്ടറെ കമൽഹാസൻ ഇത്ര സ്നേഹത്തോടെചേർത്തണയ്ക്കുന്നത് എന്തിനാണ്’ എന്ന് സെറ്റിലുണ്ടായിരുന്ന പലരും അമ്പരന്നു പരസ്പരം ചോദിച്ചതായി മാധ്യമപ്രവർത്തകൻ പറയുന്നു.
പിന്നീട് ആരോ ഒരാൾ ആ യുവാവ് സാക്ഷാൽ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തിയതോടെയാണ് സെറ്റിൽ വലിയ അമ്പരപ്പ് പരന്നത്.
തന്റെ കുടുംബ പശ്ചാത്തലത്തിന്റെ പ്രിവിലജുകളൊന്നും ഉപയോഗിക്കാതെ, സിനിമയുടെ സാങ്കേതിക വശങ്ങൾ പഠിക്കാനും ലളിതമായി ജീവിക്കാനും പ്രണവ് താല്പര്യം കാണിക്കുകയായിരുന്നു.
തമിഴ് വായിക്കാൻ അറിയാമോ’’ എന്ന് ചോദിച്ചു. ‘‘അറിയാം സാർ, നന്നായി അറിയാം’’ എന്ന് പറഞ്ഞു. അദ്ദേഹം ഈ പയ്യനെ കെട്ടിപ്പിടിച്ചു. യൂണിറ്റിലെ എല്ലാവരും അന്തംവിട്ടുപോയി! ആരെടാ ഈ എ ഡി, കമൽ സാർ കെട്ടിപ്പിടിക്കുന്നുണ്ടല്ലോ, എന്നായി എല്ലാവരും. പിന്നെയാണ് അറിഞ്ഞത്, ഇത് മോഹൻലാലിന്റെ മകൻ, പ്രണവ് മോഹൻലാൽ ആണെന്ന്.
ആരാലും അറിയപ്പെടാതെ യൂണിറ്റിൽ കഷ്ടപ്പെട്ട് ജോലിയെടുത്ത്, യൂണിറ്റിലെ എല്ലാവവരും കഴിക്കുന്ന ഭക്ഷണവും കഴിച്ചാണ് പ്രണവ് അവിടെ കഴിഞ്ഞത്. അത് അദ്ദേഹത്തിന്റെ അച്ഛൻ പകർന്നുകൊടുത്ത എളിമയാണ്,’