ദുബായ്: ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ഫൈനല്‍ പോരാടാത്തില്‍ ഇന്ത്യ, പാകിസ്ഥാനെ നേരിടാനിറങ്ങുകയാണ്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ശ്രീലങ്കക്കെിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ സൂപ്പര്‍ ഓവര്‍ കടമ്പയും കടന്നാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്.

ശ്രീലങ്കക്കെതിരായ മത്സരത്തില്‍ കളിക്കുന്നതിനിടെ പേശിവലിവ് അനുഭവപ്പെട്ട ഹാര്‍ദ്ദിക് മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിന്‍റെ വിക്കറ്റെടുത്ത പാണ്ഡ്യ ഇടതുകാല്‍ത്തുടയിലെ പേശിവലിവ് മൂലം പിന്നീട് ഗ്രൗണ്ട് വിട്ടു.

പിന്നീട് ഗ്രൗണ്ടിലിറങ്ങിയതുമില്ല. ഹാര്‍ദ്ദിക് നാളെ കളിക്കുന്ന കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ തീരുമാനമുണ്ടാകുമെന്ന് ബൗളിംഗ് പരിശീലകന്‍ മോണി മോര്‍ക്കല്‍ പറഞ്ഞു.

ശ്രീലങ്കന്‍ ഇന്നിംഗ്സിലെ ഒമ്പതാം ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വലതു തുടയില്‍ വേദന അനുഭവപ്പെട്ടത്. പിന്നീട് ഗ്രൗണ്ട് വിട്ട അഭിഷേക് പത്താം ഓവറില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും തിരിച്ചുകയറി. പിന്നീട് ഗ്രൗണ്ടിലിറങ്ങിയില്ല.

Leave a Reply

Your email address will not be published. Required fields are marked *