ദുബായ്: ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ചാം നമ്പറില്‍ ക്രീസിലിറങ്ങി 23 പന്തില്‍ 39 റണ്‍സടിച്ച് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണ് സിക്സര്‍ വേട്ടയിലും റെക്കോര്‍ഡ്.

ശ്രീലങ്കക്കെതിരെ മൂന്ന് സിക്സ് പറത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

ശ്രീലങ്കക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 52 സിക്സുകളുമായി സഞ്ജുവും സാക്ഷാല്‍ ധോണിയും ഒപ്പത്തിനൊപ്പമായിരുന്നു.പതിമൂന്നാം ഓവറില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയെ സിക്സിന് തൂക്കിയാണ് ധോണിയെ മറികടന്ന് 53 സിക്സുകളുമായി സഞ്ജു ഇന്ത്യൻ വിക്കറ്റ് കീപ്പര്‍മാരിലെ സിക്സര്‍ വേട്ടക്കാരില്‍ നമ്പര്‍ വണ്ണായത്.

ഹസരങ്കയുടെ അടുത്ത ഓവറിലും സിക്സ് നേടിയ സഞ്ജു ഷനകയ്ക്കെതിരെയും സിക്സ് അടിച്ചാണ് മൂന്ന് സിക്സുകള്‍ തികച്ചത്. ഷനകയെ സിക്സ് അടിച്ചതിന് പിന്നാലെ മറ്റൊരു സിക്സിനായുള്ള ശ്രമത്തില്‍ 23 പന്തില്‍ 39 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു.85 ഇന്നിംഗ്സില്‍ നിന്നാണ് 52 സിക്സുകള്‍ സ്വന്തമാക്കിയത്. റിഷഭ് പന്താണ് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനത്തുള്ളത്.

66 ഇന്നിംഗ്സുകളില്‍ നിന്ന് റിഷഭ് പന്ത് നേടിയത് 44 സിക്സ്. ഇഷാന്‍ കിഷനാണ് നാലാം സ്ഥാനത്തുള്ളത്. 32 ഇന്നിംഗ്സുകളില്‍ നിന്ന് 32 സിക്സുകളാണ് ഇഷാന്‍ കിഷന്‍ നേടിയത്.ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവരില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കയും 20 ഓവറില്‍ 202 റണ്‍സെടുത്ത് മത്സരം ടൈ ആക്കി.

പിന്നീട് സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെത് ശ്രീലങ്ക് രണ്ട് റണ്‍സ് മാത്രം നേടിയപ്പോള്‍ ഇന്ത്യ ഒരു പന്തില്‍ ലക്ഷ്യം അടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *