ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശം തുടക്കം. ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ മൂന്ന് വിക്കറ്റിന് 36 എന്ന നിലയിലാണ്. ഓപ്പണര്‍ അഭിഷേക് ശര്‍മ (5), ക്യാപ്റ്റന്‍ സൂര്യുകുമാര്‍ യാദവ് (1), ശുഭ്മാന്‍ ഗില്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ഫഹീം അഷ്‌റഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഷഹീന്‍ അഫ്രീദിക്ക് ഒരു വിക്കറ്റുണ്ട്. തിലക് വര്‍മ (14), സഞ്ജു സാംസണ്‍ (4) എന്നിവരാണ് ക്രീസില്‍. നേരത്തെ, പാകിസ്ഥാന്‍ 19.1 ഓവറില്‍ എല്ലാവരും പുറത്തായി. കുല്‍ദീപ് യാദവ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 30 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ്‌സ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു.മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് അപകടകാരിയായ അഭിഷേക് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി.

ഫഹീമിന്റെ പന്തില്‍ മിഡ് ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്. മൂന്നാം ഓവറില്‍ സൂര്യകുമാറും മടങ്ങി. അഫ്രീദിയുടെ പന്തില്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗ ക്യാച്ചെടുത്തു. നാലാം ഓവറിന്റെ അവസാന പന്തില്‍ ഗില്ലും മടങ്ങി.

ഇത്തവണ മിഡ ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച്. ഇതോടെ മൂന്നിന് 20 എന്ന നിലയിലായി ഇന്ത്യ. ഇനി സഞ്ജു – തിലക് കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഷഹീന്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടിയാണ് സഞ്ജു തുടങ്ങിയത്.മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് അപകടകാരിയായ അഭിഷേക് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി.

ഫഹീമിന്റെ പന്തില്‍ മിഡ് ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്. മൂന്നാം ഓവറില്‍ സൂര്യകുമാറും മടങ്ങി. അഫ്രീദിയുടെ പന്തില്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗ ക്യാച്ചെടുത്തു. നാലാം ഓവറിന്റെ അവസാന പന്തില്‍ ഗില്ലും മടങ്ങി.

ഇത്തവണ മിഡ ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച്. ഇതോടെ മൂന്നിന് 20 എന്ന നിലയിലായി ഇന്ത്യ. ഇനി സഞ്ജു – തിലക് കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഷഹീന്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടിയാണ് സഞ്ജു തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *