ഗാസയില്‍ ഉടന്‍ യുദ്ധം അവസാനിക്കുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘മിഡില്‍ ഈസ്റ്റില്‍ മഹത്തായൊരു നേട്ടത്തിന് ഞങ്ങള്‍ക്കൊരു അവസരമുണ്ടെന്ന്’ ട്രംപ് ട്രൂത്ത്ഗാസയില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ അന്തിമഘട്ടത്തിലെന്ന് സൂചന നല്‍കുന്നതാണ് ട്രംപിന്റെ വാക്കുകള്‍.

ഇക്കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശരിവയ്ക്കുന്നുണ്ടെങ്കിലും ട്രംപിനോളം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം.

യുഎന്നില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടന്ന സാഹചര്യത്തില്‍, ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചായിരിക്കും ട്രംപിന്റെ പുതിയ പ്രഖ്യാപനമെന്നാണ് അഭ്യൂഹങ്ങള്‍.ഇതുവരെ അത് അന്തിമരൂപമായിട്ടില്ല. പക്ഷേ, പ്രസിഡന്റ് ട്രംപിന്റെ സംഘത്തിനൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കാൻ, ഹമാസിന്റെ ഭരണത്തിൽ നിന്ന് മുക്തി നേടാൻ, അവരെ നിരായുധരാക്കാൻ, ഗാസയെ സൈനികമുക്തമാക്കാന്‍, ഗാസക്കാർക്കും ഇസ്രയേലികൾക്കും മുഴുവൻ മേഖലയ്ക്കും ഒരു പുതിയ ഭാവി സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ,അക്കാര്യത്തിലൊരു ശ്രമമാകാമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്”എല്ലാവരും ഒരു കരാറിനായി ഒരുമിച്ച് വന്നിട്ടുണ്ട്.

പക്ഷേ, അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഹമാസും അതിനൊപ്പമുണ്ട്. അറബ് ലോകം സമാധാനം ആഗ്രഹിക്കുന്നു. ഇസ്രയേല്‍ സമാധാനം ആഗ്രഹിക്കുന്നു. ബിബി സമാധാനം ആഗ്രഹിക്കുന്നു. ഇത് നാം പൂര്‍ത്തിയാക്കിയാല്‍ ഇസ്രയേലിനും മിഡില്‍ ഈസ്റ്റിനും അത് മഹത്തായൊരു ദിവസമായിരിക്കും” – എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *