Month: September 2025

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നീരജ് ചോപ്രയും അര്‍ഷാദ് നദീമും ഇന്ന് നേര്‍ക്കുനേര്‍ കൂടെ ലോക താരങ്ങളും

ടോക്കിയോ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ പ്രതീക്ഷയോടെ നീരജ് ചോപ്ര ഇന്നിറങ്ങും. പാരിസ് ഒളിംപിക്‌സിന് ശേഷം പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമുമായി നീരജിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യയുടെ സച്ചിന്‍ യാദവും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. വൈകിട്ട് 3.50നാണ് ജാവലിന്‍ ത്രോ ഫൈനല്‍…

മലയാളം ദൃശ്യം 3 ആദ്യം വരും നമുക്ക് മുൻപേ ബോളിവുഡ് ചെയ്താൽ ലീഗൽ ആയി നീങ്ങും ജീത്തു ജോസഫ്

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. മലയാളം പതിപ്പിനൊപ്പം നേരത്തെ മൂന്നാം ഭാഗത്തിന്റെ ഹിന്ദി പതിപ്പും ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് മലയാളം പതിപ്പിന് മുൻപേ ഹിന്ദി ദൃശ്യം 3 പുറത്തിറങ്ങുമെന്നും അത് മലയാളത്തിൽ നിന്നും വ്യത്യസ്തമായ കഥ…

കിര്‍ക്കിന്റെ കൊലപാതകം അമേരിക്കന്‍ ഫാസിസ്റ്റ് വിരുദ്ധ സംഘടനയെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്: തന്റെ അടുത്ത അനുയായിയായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കന്‍ ഫാസിസ്റ്റ് വിരുദ്ധ സംഘടനയായ ആന്റിഫ (Antifa)യെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്ര ഇടതുപക്ഷ’മായ ആന്റിഫയെ തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.ചെറുപ്പക്കാരായ, സാങ്കേതികവിദ്യ രംഗത്ത്…

ബഹിഷ്കരണ ‘നാടകത്തിനു’ ശേഷം യുഎഇയ്ക്കെതിരെ 41 റൺസ് വിജയവുമായി പാക്കിസ്ഥാൻ ഇന്ത്യയ്ക്കൊപ്പം സൂപ്പർ ഫോറിൽ

ദുബായ്∙ വിവാദങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും നടുവിൽ അരങ്ങേറിയ നിർണായക മത്സരത്തിൽ യുഎഇക്കെതിരെ 41 റൺസ് ജയവുമായി പാക്കിസ്ഥാൻ ഏഷ്യാകപ്പിന്റെ സൂപ്പർ ഫോർ റൗണ്ടിൽ ക‌ടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ്…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത.ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ,എറണാകുളം,ഇടുക്കി കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോര…

ജാവലിൻ ത്രോ നീരജ് ചോപ്ര ഫൈനലിൽ

ടോക്കിയോ∙ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ് ജാവലിൻ ത്രോയിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം നീരജ് ചോപ്ര. ആദ്യ ശ്രമത്തിൽ 84.85 മീറ്റർ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് ഫൈനല്‍ ഉറപ്പിച്ചത്. 84.50 മീറ്ററാണ് ഫൈനൽ യോഗ്യതയ്ക്കായി പിന്നിടേണ്ട ദൂരം. 87.21 മീറ്റർ…

ഒന്നാം റാങ്കിന് പിന്നാലെ സെഞ്ച്വറിയുമായി മന്ദാന

ഓസ്‌ട്രേലിയ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയ്ക്ക് സെഞ്ച്വറി. 91 പന്തിൽ 14 ഫോറുകളും നാല് സിക്‌സറും അടക്കം താരം 117 റൺസ് നേടി പുറത്തായി. താരത്തിന്റെ ഏകദിന കരിയറിലെ പന്ത്രണ്ടാം സെഞ്ച്വറിയാണിത്.മന്ദാനയുടെ സെഞ്ച്വറികരുത്തിൽ ഇന്ത്യ ഒടുവില്‍ വിവരം…

മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ എ കെ ആന്റണി വൈകിട്ട് വാർത്താസമ്മേളനം

തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറയാനൊരുങ്ങി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് കോൺഗ്രസ്‌ പ്രവർത്തക സമിതിയംഗം കൂടിയായ ആന്റണി വാർത്താസമ്മേളനം വിളിച്ചത്. ആന്റണി…

സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല

ഭോപ്പാല്‍: പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഥാറില്‍ കൂറ്റന്‍ റോഡ് ഷോയും പൊതുയോഗത്തില്‍ പ്രസംഗവും നടത്തി. പിറന്നാളുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസംഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ചും പ്രധാനമന്ത്രി സംസാരിച്ചു.ഇന്ത്യയുടെ…

ഗാസയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രയേൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75 ആയി ഗാസ മുനമ്പിൽ കൂട്ടപാലായനം

ഗാസ: പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ. കരയാക്രമണം കൂടി ആരംഭിച്ചതോടെ ഗാസ മുനമ്പ് കത്തുകയാണ്. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75ആയി എന്നാണ് റിപ്പോര്‍ട്ട്. ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേൽ…