Month: September 2025

കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീ മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് സംഭവം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും…

ചാംപ്യന്മാരായാല്‍ നഖ്‌വിയുടെ കൈയില്‍ നിന്ന് കപ്പ് വാങ്ങില്ല കടുത്ത നീക്കത്തിന് ഇന്ത്യ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പിലെ എല്‍ ക്ലാസികോ പോരാട്ടത്തിനുപിന്നാലെ ഹസ്തദാന വിവാദം ചൂടുപിടിക്കുകയാണ്. മത്സരത്തിന് ശേഷം പാകിസ്താന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ കളിക്കാര്‍ ഷേക്ക് ഹാന്‍ഡ് നല്‍കാത്തത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. ഇത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനേക്കാള്‍ വലുതായ കാര്യമാണെന്നായിരുന്നു ഇന്ത്യന്‍ നായകന്‍…

കുറ്റംതെളിയുന്നതുവരെ രാഹുൽ നിരപരാധി- സീമ ജി നായർ

കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും പിന്തുണച്ച് നടി സീമ ജി. നായര്‍. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് സീമ ജി നായര്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ നിയമസഭയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. ആരോപണങ്ങള്‍ തുടര്‍ച്ചയായി…

കാത്തിരിപ്പ് അവസാനിക്കുന്നു ഗർജ്ജനം നാളെ തുടങ്ങും ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ വമ്പൻ അപ്ഡേറ്റ് നാളെ എത്തും. കാത്തിരിപ്പ് അവസാനിക്കുന്നു…ഗർജ്ജനം നാളെ തുടങ്ങുമെന്ന പോസ്റ്ററാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നതെന്നാണ് സൂചന.…

പൊള്ളയായ വാഗ്ദാനങ്ങൾ നൽകാൻ വരുന്നതാണോ പ്രധാനമന്ത്രിയുടെ ബീഹാർ സന്ദർശനം

പാട്ന: ബീഹാറിലെ പൂർണിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി സംസ്ഥാനത്ത് 100 കോടിയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജ്വസി പ്രസാദ് യാദവ്. ഇന്ന് (തിങ്കൾ) പൂർണിയയിൽ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെ പൊള്ളയായ വാഗ്ദാനങ്ങൾ പറയുന്നതിന് മുമ്പ്…

ഓഗസ്റ്റിലെ ഐസിസിയുടെ മികച്ച താരമായി മുഹമ്മദ് സിറാജ്‌

ഓഗസ്റ്റ് മാസത്തിലെ ഐസിസിയുടെ മികച്ച താരമായി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തു. ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്റി, വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജയ്ഡന്‍ സീല്‍സ് എന്നിവരെ മറികടന്നാണ് സിറാജ് വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിലെ മികച്ച…

ഇസ്രയേലിന് ട്രംപിന്റെ മുന്നറിയിപ്പ് ഖത്തർ അമേരിക്കയുടെ സഖ്യകക്ഷി എതിരെ നീങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണം

വാഷിങ്ടൺ : ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ്. ഖത്തർ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊന്നാണെന്നും ഖത്തറിനെതിരെ നീക്കം നടത്തുമ്പോൾ വളരെ ശ്രദ്ധവേണമെന്നും ട്രംപ് തുറന്നടിച്ചു. ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ കുറിച്ച് ബെഞ്ചമിൻ…

ഗാസ സിറ്റിയിൽ 30 പാർപ്പിടങ്ങൾ കൂടി തകർത്തു 48 മരണം

ജറുസലം ∙ ഗാസ സിറ്റിയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും കുടിയൊഴിപ്പിക്കാനായി വീടുകളും കെട്ടിടങ്ങളും നിലംപരിശാക്കുന്നത് ഇസ്രയേൽ സൈന്യം തുടർന്നു. ഇന്നലെ 30 പാർപ്പിടസമുച്ചയങ്ങൾ ബോംബിട്ടു തകർത്തു. 48 പേർ കൊല്ലപ്പെട്ടു.ഓഗസ്റ്റിനുശേഷം 13,000 അഭയാർഥികൂടാരങ്ങൾക്കുപുറമേ ഗാസ സിറ്റിയിൽ 1,600 പാർപ്പിടകേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തെന്ന് ഗാസ…

രജത് പാട്ടിദാറിന് ഇരട്ടിമധുരം

ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി സെൻട്രൽ സോൺ. കലാശപ്പോരിൽ സൗത്ത് സോണിനെ അനായാസം വീഴ്ത്തിയാണ് സെൻട്രൽ സോണിന്റെ കിരീട നേട്ടം. ആറ് വിക്കറ്റിനാണ് സെൻട്രൽ സോണിന്റെ വിജയം. 65 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രജത് പാട്ടിദാറും സംഘവും നാല് വിക്കറ്റ്…

ക്ലാഷിൽ മുങ്ങിയില്ല കുതിപ്പ് തുടരുന്നു ഹൃദയപൂർവ്വം കളക്ഷൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഒരു സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് 36.43 കോടി രൂപയാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സത്യൻ അന്തിക്കാട് സംവിധാനം…