Month: September 2025

കളിക്കുന്നതിനിടെ കിണറ്റില്‍ വീണു കൊല്ലത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കൊല്ലം: മൂന്ന് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കൊട്ടാരക്കര വിലങ്ങറ പിണറ്റിന്‍മൂട്ടിലാണ് സംഭവം. ബൈജു ധന്യ ദമ്പതികളുടെ മകന്‍ ദിലിന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക്…

മമ്മൂട്ടി ദൃശ്യം ഒഴിവാക്കിയതിനെ കുറിച്ച് ജീത്തു ജോസഫ്

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ജീത്തു ജോസഫിൽ നിന്നും എപ്പോഴും ദൃശ്യം പോലെയൊരു മികച്ച ത്രില്ലർ സിനിമ പ്രതീക്ഷിക്കാറുണ്ട്. ഇപ്പോഴിതാ ത്രില്ലർ സിനിമകളുടെ കഥകളാണ് തനിക്ക് ഇപ്പോഴും വരാറുള്ളതെന്ന് പറയുകയാണ് ജീത്തു ജോസഫ്.…

ഇന്ത്യന്‍ താരങ്ങളെ തേടി ഡ്രസ്സിങ് റൂമില്‍ പോയി പുറത്ത് കാത്തുനിന്നെങ്കിലും ആരും വന്നില്ല’; അതൃപ്തി പറഞ്ഞ് പാക്‌കോച്ച്

ഏഷ്യാകപ്പ് മത്സരത്തില്‍ ഔദ്യോഗികമായ അഭിവാദ്യങ്ങളൊന്നും നടത്താതെയുള്ള ഇന്ത്യ–പാക്കിസ്ഥാന്‍ പോരാട്ടം ചര്‍ച്ചയാകുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍ ടീംകോച്ച് മൈക്ക് ഹെസ്സന്‍. മത്സരം കഴിഞ്ഞ് വേഗത്തില്‍ കളിക്കളം വിട്ട ഇന്ത്യന്‍ താരങ്ങളെ തേടി പാക്ക് ടീം ഡ്രസ്സിങ് റൂമില്‍ പോയിരുന്നെന്നും എന്നാല്‍ താരങ്ങളാരും പുറത്തുവന്നില്ലെന്നും…

പൂജവെപ്പുമുതൽ പൂജയെടുപ്പുവരെ സർക്കാർ അവധി നൽകണം

കോട്ടയം : പൂജവെപ്പുമുതൽ പൂജയെടുപ്പുവരെ സർക്കാർ അവധി നൽകണമെന്ന് യോഗക്ഷേമസഭ. ക്ഷേത്രാരാധന വിധിപ്രകാരവും ഹൈന്ദവ വിശ്വാസമനുസരിച്ചും കുട്ടികൾ ഉൾപ്പെടെ എല്ലാവരും പൂജവെപ്പിന് ശേഷം പൂജയെടുപ്പുവരെ എഴുത്തോ വായനയോ പാടില്ലാത്തതിനാൽ ഈ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമസഭയുടെ ആവശ്യം. പൂജവെപ്പ്‌ സെപ്റ്റംബർ…

ദുല്‍ഖറിനും കല്യാണിയുടെ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു ശാന്തി പറയുന്നു

ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്റെ ചന്ദ്രയായുള്ള പ്രകടനത്തിന് കയ്യടിക്കുന്നതില്‍ മലയാളികള്‍ മാത്രമല്ല ഉള്ളത്. കേരളത്തിന് പുറത്തും വന്‍ വിജയമായി മാറിയിരിക്കുകയാണ് ലോക. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക്…

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; പൂര്‍ണമായി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന…

മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തിന്റെ പുതിയ ഗാനം പുറത്ത്

മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഹൃദയപൂര്‍വം. സത്യൻ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 67.75 കോടി കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 27.85 കോടിയും ഹൃദയപൂര്‍വം നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.…

ഇസ്രയേൽ സമാധാനത്തിന് ഭീഷണി വീണ്ടും ആക്രമിക്കുമെന്ന നെതന്യാഹുവിന്‍റെ ഭീഷണി

ദോഹ: ഇസ്രയേൽ സമാധാനത്തിനും സഹവർത്തിത്വത്തിനും ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം. ഗൾഫ് രാജ്യങ്ങളെ വീണ്ടും ആക്രമിക്കുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭീഷണി അപകടകരമായ പ്രകോപനമാണെന്നും കരട് പ്രമേയത്തിൽ പറയുന്നു. വിഷയത്തിൽ സംയുക്ത നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഇസ്രയേലിനെതിരെ അറബ്…

ഇസ്രയേലിനെ ശിക്ഷിക്കണം ഈ അതിക്രമങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് ഖത്തർ

ദോഹ: ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിലെ പ്രതികരണങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി. ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായുള്ള യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. പലസ്തീൻ…

അടിമാലിയിൽ കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട്

ഇടുക്കി: അടിമാലിയിൽ കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്. നാലുപേർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പനംകുട്ടിക്ക് സമീപം വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട ബസ് പാതയോരത്ത് ഇടിച്ചു നിന്നു. കണ്ണൂർ പയ്യന്നൂരിൽ നിന്നും ആരംഭിച്ച കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ…