Month: September 2025

സഞ്ജുവിന് കിട്ടുന്ന പിന്തുണ അദ്ഭുതകരം 21 തവണ ഡക്കായാലും അവസരം നൽകുമെന്ന് ഗംഭീർ പറഞ്ഞു- അശ്വിൻ

ന്യൂഡല്‍ഹി: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നതാണെന്ന് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അദ്ദേഹത്തിന് നല്‍കുന്ന പിന്തുണ അദ്ഭുതകരമാണ്. അതില്‍ സന്തോഷമുണ്ട്. 21 തവണ പൂജ്യത്തിന് പുറത്തായാലും 22-ാം…

പുതിയ ട്രെന്‍റ് നാനോ ബനാന അറിയാം ചിത്രങ്ങളെ എഐ പ്രതിമകളാക്കുന്ന രീതിയെ കുറിച്ച്

സ്വകാര്യ ചിത്രങ്ങളും നിമിഷങ്ങളും ജാപ്പനീസ് ആനിമേഷന്‍ ചിത്രമായ ഗിബ്ലിയിലേക്ക് മാറ്റുന്നതായിരുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലെ ട്രെന്‍റിംഗ്. എന്നാല്‍. ഗിബ്ലി ആനിമേഷന്‍ രീതിയുടെ ഉപജ്ഞാതാക്കൾ ഈ സമൂഹ മാധ്യമ ട്രെന്‍റിനെതിരെ രംഗത്ത് വന്നത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. എഐ പ്ലാറ്റ്‌ഫോമുകൾ അതിവേഗം…

ആവശ്യക്കാരില്ല, ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്‍റെ ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ച് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍

ദുബായ്: ഏഷ്യാ കപ്പില്‍ ഞായറാഴ്ച മടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകളില്‍ കുറവ് വരുത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഗ്യാലറി ടിക്കറ്റുകള്‍ക്കുള്ള നിരക്കിലാണ് കുറവു വരുത്തിയത്. 475 ദിര്‍ഹമായിരുന്ന(ഏകദേശം 11,420 രൂപ) ഗ്യാലറി ടിക്കറ്റിന് 350 ദിര്‍ഹമായാണ്(8415 രൂപ) കുറച്ചത്. എന്നാല്‍…

ദോഹയിലെ ആക്രമണം ഇസ്രായേലിനെ ഒരിടത്തു പോലും പരാമർശിക്കാതെ അപലപിച്ച് യുഎൻ രക്ഷാസമിതി

ദോഹ: ദോഹയിലെ ആക്രമണത്തിൽ ഇസ്രായേലിനെ പരാമർശിക്കാതെ അപലപിച്ച് യുഎൻ രക്ഷാസമിതി. സമിതി അംഗങ്ങൾ ഏകകണ്ഠമായാണ് പ്രസ്താവന പുറപ്പെടുവിച്ചത്. യുകെയും ഫ്രാൻസും ചേർന്നാണ് പ്രസ്താവനയുടെ കരട് തയ്യാറാക്കിയത്. ഒരിടത്തു പോലും ഇസ്രായേലിന്റെ പേരില്ലാതെയാണ് പതിനഞ്ചംഗ യുഎൻ രക്ഷാസമിതി ദോഹയിൽ നടന്ന ആക്രമണത്തെ അപലപിച്ച്…

ചില താരങ്ങൾ ഇപ്പോഴും ഇന്ത്യക്കാരണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു ആളുകൾ ഭീഷണിപ്പെടുത്തുന്നു

ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. പഹൽഗ്രാം ആക്രമത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയും പാകിസ്ഥാനും ആദ്യമായി ഏറ്റുമുട്ടുന്ന മത്സരമാണ് ഇത്. മത്സരം നടത്തരുതെന്ന് ഒരുപാട് ഇന്ത്യൻ ആരാധകർ പരാതി നൽകിയിരുന്നു. എന്നാൽ മൾട്ട് നാഷണൽ ടീമുകളുള്ള…

സിനിമാ മേഖലയില്‍ അഭിനേതാക്കള്‍ക്ക് ആയുസ്സ് കുറവാണ് താരമാകുന്നത് സ്വന്തം പരിശ്രമം കൊണ്ട് മാത്രമല്ലെന്ന് സമാന്ത

നടി സമാന്ത രൂത്ത് പ്രഭു കഴിഞ്ഞ 15 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വിജയകരമായ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ താരം ഇപ്പോള്‍ തന്റെ കരിയറിലെ ഒരു പുതിയ ഘട്ടത്തിലാണ്. അടുത്തിടെ എഐഎംഎയില്‍ നടന്ന നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ സമാന്ത പങ്കെടുത്തിരുന്നു.…

36 റണ്‍സും 5 വിക്കറ്റും ഗോവക്കുവേണ്ടി തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനവുമായി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍

ബെംഗളൂരു: ഗോവക്കുവേണ്ടി തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന തിമ്മപ്പയ മെമ്മോറിയല്‍ ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്‍റില്‍ മഹാരാഷ്ട്രക്കെതിരെ ഗോവക്കായി ഇറങ്ങിയ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ബാറ്റിംഗിനിറങ്ങി 36 റണ്‍സും…

നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ ബാക്കിമണിപ്പൂരിൽ സംഘർഷം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണിപ്പൂരിൽ സംഘർഷം. സന്ദർശനവുമായി ബന്ധപ്പെട്ട് കെട്ടിയ തോരണങ്ങൾ നശിപ്പിച്ചു. ചുരാചന്ദ്പൂരി‌ലാണ് സംഭവം. തുടർന്ന് പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടി. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്.8,500…

അധികാരം നിലനിര്‍ത്താന്‍ സൈനിക അട്ടിമറി ഗൂഢാലോചന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സോനാരോ കുറ്റക്കാരന്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുള്ള നേതാവാണ് മുന്‍ സൈനിക തലവന്‍ കൂടിയായ ബോള്‍സോനാരോ. അട്ടിമറി ഗൂഢാലോചന കേസില്‍ നേരത്തെ ബോള്‍സോനാരോയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ തുടരാന്‍ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല…

മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി പി തങ്കച്ചൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി…