Month: September 2025

42 ലക്ഷത്തിന്റെ തട്ടിപ്പ് ഇരയായത് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ

തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ ആന്റണി ജോർജ് പ്രഭു 42 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായി. സൂര്യയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ സുലോചനയും അവരുടെ കുടുംബവുമാണ് തട്ടിപ്പ് നടത്തിയത്. പണം നൽകി അതിന് ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകിയതിന് ശേഷമാണ്…

രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ പുതിയ പരിഷ്‌കാരം

ദില്ലി: വോട്ടർ പട്ടിക ക്രമക്കേടിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ പുതിയ പരിഷ്‌കാരവുമായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും, തിരുത്തലുകൾ വരുത്താനും ഇനി മുതൽ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ നൽകണമെന്നാണ് നിബന്ധന. ഓൺലൈനായി…

ചക്രവാതചുഴി രൂപപ്പെട്ടു നാളെ പുതിയ ന്യൂനമ‍ർദ്ദവും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. സെപ്റ്റംബർ 24 മുതൽ 27 വരെയുള്ള…

ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ട്രംപ് നിലപാട് തുടർന്നാൽ രാജ്യത്തിനെതിരെ ശക്തമായ താരിഫുകൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ രൂക്ഷമായി വിമർശിച്ചത് നയതന്ത്രതലത്തിൽ ചർച്ചയാകുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യയും ചൈനയും സഹായം നൽകുന്നുവെന്ന് ആരോപിച്ച ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ…

ഞാൻ ബാറ്റിംഗിന് ഇറങ്ങാൻ നിന്നതാണ് എന്നാൽ ആ കാരണം കൊണ്ട് വേണ്ടെന്ന് വെക്കേണ്ടി വന്നു സൂര്യകുമാർ യാദവ്

ഇന്നലെ ഏഷ്യ കപ്പിൽ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒമാനെതിരെ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന്…

ആർട്ടെമിസ് 2 ദൗത്യത്തിനൊരുങ്ങി നാസ; നാല് ബഹിരാകാശ യാത്രികർ ചന്ദ്രനെച്ചുറ്റി തിരികെയെത്തും

ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിന് മുന്നോടിയായി ആർട്ടെമിസ് 2 ദൗത്യത്തിനൊരുങ്ങി നാസ. ദൗത്യത്തിന്‍റെ ഭാഗമായി നാല് ബഹിരാകാശ യാത്രികർ ചന്ദ്രനെച്ചുറ്റി തിരികെയെത്തും. അൻപത് വർഷത്തിനുശേഷം ഇതാദ്യമായാണ് മനുഷ്യനേയും വഹിച്ചുകൊണ്ടുള്ള നാസയുടെ ചാന്ദ്രദൗത്യം.2026 ഫെബ്രുവരിയിൽ 10 ദിവസം നീളുന്ന ദൌത്യം ലക്ഷ്യം കാണുമെന്ന് നാസ…

ഇത് കലക്കും…പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ സന്തോഷ് ട്രോഫി’ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. ‘സന്തോഷ് ട്രോഫി’യുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര…

ലൈംഗികാതിക്രമ പരാതിയുമായി 17 വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ ചൈതന്യാനന്ദ സരസ്വതിക്കെതിരെ കേസ്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ പിടിച്ചു കുലുക്കി ആശ്രമം ഡയറക്ടര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 17 വിദ്യാര്‍ഥികളാണ് വസന്ത് കുഞ്ചിലെ പ്രശസ്ത ആശ്രമത്തിലെ ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന ഈ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.…

മീന്‍ മുട്ടകൾ ചുരുങ്ങിപ്പോയി, രൂപം മാറി എംഎസ്‍സി എൽസ3 കപ്പലപകടം മത്സ്യമേഖലയിൽ സൃഷ്ടിക്കുന്നത് ഗുരുതര പ്രത്യാഘാതം

തിരുവനന്തപുരം: എംഎസ്‍സി എൽസ3 കപ്പലപകടം മത്സ്യമേഖലയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. മീനുകളുടെ പ്രജനന കാലമായിരുന്നതിനാൽ മുട്ടകൾ ചുരുങ്ങി പോയതായും രൂപമാറ്റം സംഭവിച്ചതായും കണ്ടെത്തി. ഇതിൻ്റെ പ്രത്യാഘാതം അടുത്ത വർഷം പ്രതിഫലിക്കുമെന്നും കേരള ഫിഷറീസ് സർവകലാശാല തയ്യാറാക്കിയ ഹ്രസ്വകാല…

യേശു തിരികെ വരുന്നു, ലോകം അവസാനിക്കും

സൗത്ത് ആഫ്രിക്കൻ പ്രഭാഷകനും പാസ്റ്ററുമായ ജോഷ്വാ മാക്കേല നടത്തിയ പ്രവചനം ഒരുകൂട്ടം വിശ്വാസികളെ ആശങ്കയിലായിരിക്കുകയാണെന്ന് റിപ്പോർട്ട്. ബൈബിളിൽ പറഞ്ഞതുപോലെ (Rapture) ജീസസ് രണ്ടാം തവണ ഭൂമിയിലേക്ക് തിരികെ എത്തുകയും തന്റെ വിശ്വാസികളെ സ്വർഗത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഇത് ഈ…