Month: September 2025

ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ടീം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. രാത്രി എട്ട് മുതല്‍ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് പോരാട്ടം. സൂപ്പര്‍ ഫോറിൽ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും നേർക്കുനേർ എത്തുന്നത്. ഇന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍…

ജി.വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വിവാഹിതനാകുന്നു വധു നടിയും മോഡലുമായ സ്‌നേഹ

ഗായകന്‍ ജി.വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനാകുന്നു. നടിയും നര്‍ത്തകിയും മോഡലുമായ സ്‌നേഹ അജിത്താണ് വധു. ഇരുവരുടേയും വിവാഹനിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞു. സ്‌നേഹയാണ് ഈ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

പാക് പേസര്‍മാര്‍ ലങ്കയെ എറിഞ്ഞിട്ടു ഏഷ്യാ കപ്പ് നിര്‍ണായക മത്സരത്തില്‍ 134 റണ്‍സ് വിജയലക്ഷ്യം

അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് 134 റണ്‍സ് വിജയലക്ഷ്യം. അബുദാബി, ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ മൂന്ന് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദി, രണ്ട് പേരെ വീതം പുറത്താക്കിയ ഹുസൈന്‍…

ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണം ബന്ദികളെ ഉടൻ വിട്ടയക്കണം ഡൊണാൾഡ് ട്രംപ്

വാഷിംങ്ടൺ: ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും ട്രംപ് പറഞ്ഞു. ഇന്ന് എല്ലാ രാജ്യങ്ങളും ഏറ്റവുമധികം ബഹുമാനിക്കുന്ന രാജ്യം അമേരിക്കയാണ്. ഏഴ് യുദ്ധങ്ങൾ 7…

സഞ്ജുവിന്റെ കാര്യത്തില്‍ ഒമാനെതിരെ മാത്രമേ അങ്ങനെ സംഭവിക്കൂ: ആകാശ് ചോപ്ര

സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലെ ടോപ് ത്രീയില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്നും അത് സൂര്യകുമാര്‍ യാദവിന്റെ സ്ഥാനമാണെന്നും മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഒമാനെതിരെ റണ്‍സ് എടുത്തത് കൊണ്ട് മാത്രമാണ് പാകിസ്ഥാനെതിരെ അഞ്ചാം സ്ഥാനത്തെങ്കിലും ബാറ്റ് ചെയ്യാന്‍ കഴിഞ്ഞതെന്നും മുമ്പ് ഒമാന്‍…

എൻ്റെ ആത്മാവിൻ്റെ സ്പന്ദനമാണ് സിനിമ സ്വപ്നം കാണാത്ത നിമിഷം

ദില്ലി: സിനിമാ മേഖലക്കാകെയുള്ള പുരസ്കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും നടൻ മോഹൻലാൽ. സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. പുരസ്കാരം മലയാള സിനിമക്കും, പ്രേക്ഷകർക്കും സമർപ്പിക്കുകയാണ്.…

ഇന്ത്യ ജയിച്ച 1983 ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചു വിഖ്യാത അംപയര്‍ ഡിക്കി ബേര്‍ഡ് വിടവാങ്ങി

വിഖ്യാത അംപയര്‍ ഡിക്കി ബേര്‍ഡ് അന്തരിച്ചു. 92ആം വയസ്സില്‍ ഇംഗ്ലണ്ടിലായിരുന്നു അന്ത്യം. കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന അംപയർ കരിയറിൽ 66 ടെസ്റ്റും 76 ഏകദിനവും നിയന്ത്രിച്ചു. മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ അംപയര്‍ ആയി. 93 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ബേര്‍ഡിന്…

പാകിസ്ഥാന്‍ ഇന്ന് ശ്രീലങ്കയോട് തോല്‍ക്കുന്നവര്‍ പുറത്തേക്ക് 

അബുദാബി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ ഇന്ന് ശ്രീലങ്കയെ നേരിടും. ഇന്ത്യയോട് തോറ്റ പാകിസ്ഥാനും ബംഗ്ലാദേശിനോട് തോറ്റ ശ്രീലങ്കയ്ക്കും നിലനില്‍പിന്റെ പോരാട്ടമാണിത്. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരുടീമിനും ജയം അനിവാര്യം. ഇന്ന് തോല്‍ക്കുന്നവര്‍ പുറത്താവും. അബുദാബായില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക..…

അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ കർശന നിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തണം. ജലത്തിലെ ക്ലോറിന്റെ…

ഓപ്പറേഷൻ നംഖോർ ദുൽഖറിന്റെ വാഹനം പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. കൊച്ചിയിൽ നിന്ന് രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതിലൊന്ന് ദുൽഖറിന്റേതാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ…