Month: September 2025

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മുതൽ വോട്ടെടുപ്പ് ജാ​ഗ്രതയോടെ ഇരുമുന്നണികളും

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിക്കും ഇടയിലാണ് മത്സരം. എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ…

തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപാതകം സിനിമയാകുന്നു

തമിഴ് നാടിനെ ഞെട്ടിച്ച കൊലപാതകങ്ങളിൽ ഒന്നായിരുന്നു ശരവണ ഭവൻ എന്ന ഹോട്ടൽ ശൃംഖലയുടെ ഉടമ പി രാജഗോപാൽ നടത്തിയത്. ഹോട്ടല്‍ ജീവനക്കാരന്‍റെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന ജ്യോതിഷിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് രാജഗോപാല്‍ ജീവജ്യോതിയുടെ ഭര്‍ത്താവിന്‍റെ ജീവനെടുക്കാന്‍ തീരുമാനിക്കുന്നത്.…

ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. കരട് വോട്ടര്‍ പട്ടികയില്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ ആധാര്‍ പരിഗണിക്കണമെന്നും ആധാര്‍ കാര്‍ഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കാമെന്നും സുപ്രീംകോടതി പറയുന്നു.…

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു

ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ലോക. സിനിമയിലെ കല്യാണി പ്രിയദർശന്റെ പ്രകടനത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്നെ സ്വീകരിക്കുന്ന സ്ത്രീ പ്രക്ഷകരെ തനിക്ക് മനസിലാകുന്നുണ്ടെന്നും എന്നാൽ നായകൻ ഇല്ലാതിരുന്നിട്ടും സിനിമയെ ഏറ്റെടുത്ത പുരുഷ പ്രേക്ഷകരുടെ സ്നേഹം അതിശയിപ്പിക്കുന്നുവെന്നും…

ഇതാവണമെടാ വില്ലൻ, എന്താ പവർ മദ്രാസി റിലീസിന് പിന്നാലെ കയ്യടി നേടി വിദ്യുത് ജംവാൽ

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്.വിദ്യുതിന്റെ ഓരോ സീനുകളെയും കാണികൾ വരവേൽക്കുന്നത്. വിദ്യുതിന്റെ ആക്ഷൻ രംഗങ്ങൾ…

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെയും കുഞ്ഞിന്റെയും കേസ് വഴിത്തിരിവിലേക്ക്

ഷാർജ ∙ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി വിപഞ്ചിക മണിയന്റെ(33)യും ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെയും കേസ് വഴിത്തിരിവിലേക്ക്. കേരള ക്രൈംബ്രാഞ്ച് പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. യുഎഇയിൽ താമസിക്കുന്ന ഇയാളെ ചോദ്യം…

മമ്മൂട്ടി എളിയവന്റെ തോഴന്‍, പ്രിയപ്പെട്ടവന് പിറന്നാളാശംസകള്‍ കാതോലിക്കാബാവ

എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള ‘പ്രിയ പ്രതിഭ’ കറിപൗഡര്‍ യൂണിറ്റിന് മമ്മൂട്ടി തുണയായ കഥ വിവരിച്ചാണ്…

നേപ്പാളില്‍ വന്‍ പ്രതിഷേധം യുവജനം തെരുവില്‍

സമൂഹമാധ്യമങ്ങള്‍ വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നേപ്പാളില്‍ യുവജനങ്ങള്‍ തെരുവിലിറങ്ങി. നേപ്പാള്‍ പാര്‍ലമെന്‍റിന് സമീപം പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഇതോടെ സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ചു. ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.അഴിമതിക്കും ഏകാധിപത്യത്തിനുമെതിരെ ജെന്‍ സീ റവല്യൂഷന്‍’ എന്ന ബാനര്‍…

ഇംഗ്ലണ്ട്: 414/5, ദക്ഷിണാഫ്രിക്ക 72 റൺസ് ഓൾ ഔട്ട്

സതാംപ്ടൺ∙ ഏകദിന ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയവുമായി ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട്. പരമ്പരയിലെ മൂന്നാമത്തെ അവസാനത്തെയും ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 342 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. പരമ്പര 2–1ന് നേടിയെങ്കിലും അവസാന മത്സരത്തിലെ തോൽവിയോടെ നാണക്കേടിന്റെ റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ പേരിലായി.ടോസ്…

മമ്മൂക്ക ‘പട്ടം പോലെ’ ചിത്രത്തിലേക്ക് എന്നെ ശുപാർശ ചെയ്തു,എന്റെ ജീവിതത്തിലെ ആദ്യ അവസരം- മാളവിക മോഹനൻ

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി മാളവികാ മോഹനന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. ആദ്യചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി തിരഞ്ഞെടുക്കപ്പെട്ടത് ഓര്‍ത്തെടുത്താണ് കുറിപ്പ്. മമ്മൂട്ടി ഫോണില്‍ തന്റെ ചിത്രം പകര്‍ത്തുന്ന ഫോട്ടോയാണ്…