Month: September 2025

പുഷ്പ 2വും കണ്ണപ്പയും ലിസ്റ്റില്‍ ഓസ്‌കറിനുള്ള ഇന്ത്യന്‍ എന്‍ട്രി സ്വന്തമാക്കി ഹിന്ദി ചിത്രം ഹോംബൗണ്ട്

ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യന്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം ഹോംബൗണ്ട്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്തവണ ഇന്ത്യ അക്കാദമി അവാര്‍ഡിന് അയക്കുന്നത്. 24 ചിത്രങ്ങളുണ്ടായിരുന്ന പട്ടികയില്‍ ജൂറി ഐക്യകണ്‌ഠേനയാണ് ഹോംബൗണ്ടിനെ തെരഞ്ഞെടുത്തത്. എന്‍ട്രിക്കായി സമര്‍പ്പിച്ച ലിസ്റ്റ് സോഷ്യല്‍…

ആകാശവിസ്മയത്തിന് ഒരുങ്ങിക്കോളൂ ഈ വർഷത്തെ അവസാന സൂര്യഗ്രഹണം നാളെ

പൂർണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ശാസ്ത്രനിരീക്ഷകർ ഒന്നടങ്കം കാത്തിരുന്ന സൂര്യഗ്രഹണവും എത്തുന്നു. ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണത്തിന് നാളെ ലോകം സാക്ഷിയാവും. ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കൂടിയാണ് ഇത്. ആകാശത്ത് ഏതാനും മണിക്കൂറുകൾ മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണം സെപ്റ്റംബർ 21, 22…

ടി20 ക്രിക്കറ്റില്‍ നൂറു വിക്കറ്റ് ചരിത്രനേട്ടവുമായി അര്‍ഷ്ദീപ് സിങ്

ദുബായ്: ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ മീഡിയം പേസര്‍ അര്‍ഷ്ദീപ് സിങ്. ടി20 യില്‍ നൂറ് വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. ഏഷ്യാകപ്പില്‍ ഒമാനെതിരായ മത്സരത്തിലാണ് അർഷ്​ദീപിന്റെ നേട്ടം.മത്സരത്തില്‍ നാലോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് അര്‍ഷ്ദീപ്…

ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും അദ്ദേഹം പഠിപ്പിച്ച ആ പാഠമുണ്ട് ഷാരൂഖിന്റെ കൈപിടിച്ച് ദീപിക കിംഗ് ഒരുങ്ങുന്നു

കൽക്കി’യിൽ നിന്നും പുറത്താക്കിയ വിവാദം കെട്ടടങ്ങും മുൻപ് പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കുവെച്ച് ദീപിക പദുകോൺ. ഷാരുഖ് ഖാൻ നായകനായെത്തുന്ന ‘കിംഗ്’ ആണ് താരത്തിന്റെ പുതിയ ചിത്രം. ഷാരൂഖിന്റെ കൈപിടിച്ചിരിക്കുന്ന ചിത്രത്തിന് വൈകാരികമായ കുറിപ്പാണ് ദീപിക പങ്കുവെച്ചിരിക്കുന്നത് . പതിനെട്ട് വർഷങ്ങൾക്ക്…

വിനീത് ശ്രീനിവാസന്റെ കരം ട്രെയിലര്‍ 2 പുറത്ത്

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം കരം ട്രെയിലര്‍ 2 പുറത്തിറങ്ങി. ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മലയാളത്തില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലെവലില്‍ ഒരു ചിത്രമായിരിക്കും കരം എന്നാണ്…

ഗാസയില്‍ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേല്‍

ഗാസ: വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഹമാസിന്റെ ഉന്നത സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഗാസയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹമാസിന്റെ ബുറൈജ് ബറ്റാലിയനിലെ മിലിട്ടറി ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി സിം മഹ്‌മൂദ് യൂസഫ് അബു അല്‍ഖിര്‍ കൊല്ലപ്പെട്ടതായാണ് ഐഡിഎഫ്…

മൂന്നാം തവണയും മത്സരത്തിലെ താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്കുമില്ലാത്ത നേട്ടം

അബുദാബി: കടുത്ത ചൂടിനെ അവഗണിച്ച് ഗംഭീര പ്രകടനമാണ് ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്തത്. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് വേണ്ടി സഞ്ജു 45 പന്തില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് വീതം സിക്‌സും…

ഇന്ത്യൻ ടെക്കികൾക്ക് അമേരിക്കയുടെ ഇരുട്ടടി എച്ച് വൺ ബി വിസ ഫീസ് 88 ലക്ഷം രൂപയാക്കി

വാഷിങ്ടൺ: ഇന്ത്യൻ ടെക്കികൾക്ക് അമേരിക്കയുടെ ഇരുട്ടടി. വിദേശികൾക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന ഫീസ് കുത്തനെ കൂട്ടി. എച്ച് വൺ ബി വിസാ ഫീസ് നൂറിരട്ടിയോളം കൂട്ടി ഒരു ലക്ഷം ഡോളറാക്കി(ഏകദേശം 88,09,180 രൂപ) വര്‍ധിപ്പിച്ചു. അപേക്ഷകരെ സ്പോൺസർ ചെയ്യുന്നതിന് കമ്പനികൾ 88…

ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു

ദില്ലി: പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു. 52 വയസായിരുന്നു. സിങ്കപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം അദ്ദേഹത്തിന് ശ്വാസംമുട്ടൽ വന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തിന് സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

രാവണപ്രഭു റീ റിലീസ് തീയതി പുറത്ത്

2001ല്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത ‘രാവണപ്രഭു’ വലിയതോതില്‍ ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രമാണ്. ഐ.വി. ശശിയുടെ ‘ദേവാസുര’ത്തിന്റെ രണ്ടാം ഭാഗമായിരുന്നു ചിത്രം. ‘ദേവാസുര’ത്തിന്റെയും രചനയും രഞ്ജിത്ത് ആയിരുന്നു. സിനിമയിലെ മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകള്‍ ഇന്നും മലയാളികള്‍ക്ക് ആവേശമാണ്.മംഗലശേരി നീലകണ്ഠൻ, കാർത്തികേയൻ…