Month: October 2025

ഒന്ന് വിളിച്ച് പറയാനുള്ള മര്യാദ പോലും ശോഭന കാണിച്ചില്ല ഭാഗ്യലക്ഷ്മി

തുടരും സിനിമയില്‍ ശോഭനക്ക് വേണ്ടി താന്‍ ഡബ്ബ് ചെയ്തിരുന്നുവെന്ന് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. ഈ വിവരം താന്‍ ആദ്യമായാണ് പുറത്ത് പറയുന്നതെന്നും അവര്‍ വ്യക്തമാക്കി. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ശോഭന കോമ്പോ ഒരുമിച്ച തുടരും തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നു.…

ശബരിമല സ്വർണക്കൊള്ള മുരാരി ബാബു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം അറസ്റ്റ്. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം മുരാരി ബാബുവിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞദിവസം രാത്രി പത്ത്…

തയ്യാറെടുപ്പുകള്‍ നല്ലതായിരുന്നു രോഹിത്തിനെയും കോഹ്‌ലിയെയും പിന്തുണച്ച് ബാറ്റിങ് കോച്ച്

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് മുൻപായി ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും പ്രകടനത്തെ കുറിച്ച് ബാറ്റിങ് കോച്ച് സിതാൻ‌ഷു കൊട്ടക്. പെർത്തിലെ ഒന്നാം ഏകദിനത്തിൽ ഇരുതാരങ്ങളും നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ഇന്ത്യ തോറ്റതിനേക്കാൾ കോഹ്‌ലിയുടെയും രോഹിത്തിന്റെയും പരാജയമാണ് ക്രിക്കറ്റ്…

ലിയോ പതിനാലാമൻ മാർപാപ്പ ഇന്ത്യയിലേക്ക് സന്ദർശിക്കുക അടുത്ത വർഷം ആദ്യം

കൊച്ചി: ലിയോ പതിനാലാമൻ മാർപാപ്പ അടുത്ത വർഷം ആദ്യം ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. 2026 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാർപാപ്പ ഇന്ത്യയിൽ എത്തിയേക്കുമെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതിയാണ് സ്ഥിരീകരിച്ചത്. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി ഭാരത കത്തോലിക്ക മെത്രാൻ സംഘം അറിയിച്ചു.…

ഓസ്‌ട്രേലിയക്ക് ഒപ്പമെത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് മഴ തടസമാകുമോ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ നാളെ രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയും രോഹിത്…

ലഡാക്ക് സംഘർഷം സംഘടനകളുമായി ച‍ർച്ച നടത്തി കേന്ദ്ര സർക്കാർ

ദില്ലി: ലഡാക്കിലെ സംഘടനകളുമായി കേന്ദ്ര സർക്കർ ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ കാർ​ഗിൽ ഡെമോക്രാറ്റിക് അലയൻസ്, ലേ അപെക്സ് ബോഡി എന്നീ സംഘടനകളുമായാണ് ചർച്ച നടന്നത്. രണ്ട് സംഘടനകളുടെയും മൂന്ന് പ്രതിനിധികൾ വീതം ചർച്ചയിൽ പങ്കെടുത്തു. ലഡാക്ക്…

നീരജ് ചോപ്രയെ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു

ദില്ലി: രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവര്‍ ചേര്‍ന്ന്…

മോദി മറച്ചുവെക്കുന്നത് ട്രംപ് വെളിപ്പെടുത്തുന്നു ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ട്രംപുമായി സംസാരിച്ചെന്ന് മോദി വെളിപ്പെടുത്തിയെന്നും പ്രധാനമന്ത്രി മറച്ചുവെക്കുന്നത് ട്രംപ് വെളിപ്പെടുത്തുന്നുവെന്നുമാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ നാല്…

മുതിർന്ന ശാസ്ത്രജ്ഞൻ ഏക്നാഥ് ചിറ്റ്നിസ് അന്തരിച്ചു

മുംബൈ: പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ പ്രൊഫസർ ഏക്നാഥ് ചിറ്റ്നിസ് അന്തരിച്ചു. നൂറ് വയസായിരുന്നു. പൂനെയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച പ്രതിഭയാണ്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ആദ്യ സംഘത്തിലെ പ്രധാനിയായിരുന്നു ചിറ്റ്‍നിസ്. വിക്രം സാരാഭായ്ക്കൊപ്പം ചിറ്റ്നിസാണ് തുമ്പ…

എച്ച്-1 ബി വിസയില്‍ ഇളവുകൾ വരുത്തി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: യുഎസ് എച്ച്-1 ബി വിസ ഫീസില്‍ ഇളവുകൾ വരുത്തി ട്രംപ് ഭരണകൂടം. എച്ച്-1ബി വിസയ്ക്കായി സ്പോണ്‍സര്‍ ചെയ്യപ്പെട്ട ബിരുദധാരികള്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ 100,000 ഡോളറിന്റെ ഭീമമായ ഫീസ് നല്‍കേണ്ടതില്ലെന്നാണ് ട്രംപിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ആരൊക്കെയാണ് ഫീസ് അടയ്ക്കേണ്ടത്, പണമടയ്ക്കേണ്ട…