കൂത്തുപറമ്പ്: കെ.എസ്.ടി.പി റോഡ് നവീകരണം കൂത്തുപറമ്പ് ടൗണിലെത്തിയതോടെ ടൗണും പരിസരവും ഗതാഗതക്കുരുക്കിൽ അമർന്നു. മഴ ശക്തമാവുകയും കൊട്ടിയൂർ ഉത്സവ തീർഥാടകരുടെ തിരക്ക് ആരംഭിക്കുകയും ചെയ്തതോടെ കൂത്തുപറമ്പ് ടൗൺ വീർപ്പുമുട്ടുകയാണ്.
രണ്ടുവർഷം മുമ്പ് ആരംഭിച്ച തലശ്ശേരി—വളവുപാറ റോഡ് നവീകരണ പ്രവൃത്തി കഴിഞ്ഞദിവസമാണ് കൂത്തുപറമ്പ് ടൗണിൽ പ്രവേശിച്ചത്.വാഹനങ്ങളെ പഴയനിരത്ത് വഴി തിരിച്ചു വിടുന്നുണ്ടെങ്കിലും നിർദേശം പാലിക്കാതെ എത്തുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.
അതോടൊപ്പം മെയിൻ റോഡിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളും പ്രയാസം സൃഷ്ടിക്കുന്നു. ഇതിനിടെ മഴപെയ്തത് ടൗണിലെ വ്യാപാരികളെയും വാഹന സർവിസിനെയും ബാധിച്ചു. ടൗണിൽ കൊട്ടിയൂർ ഉത്സവത്തിെൻറ ഭാഗമായുള്ള തിരക്കും ഏറെയാണ്.
കൊട്ടിയൂർ തീർഥാടകരുമായി എത്തുന്ന നിരവധി വാഹനങ്ങളാണ് കൂത്തുപറമ്പ് ടൗണിലൂടെ പോകുന്നത്. വാഹനങ്ങളെ പരമാവധി വഴിതിരിച്ചുവിട്ടാൽ മാത്രമേ ഒരുപരിധി വരെയെങ്കിലും കൂത്തുപറമ്പ് ടൗണിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ.
കൂടുതൽ പൊലീസുകാരെ ടൗണിൽ ട്രാഫിക് ഡ്യൂട്ടിക്ക്പൊലീസുകാരെ ടൗണിൽ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.