ഇന്ത്യയില്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. ദുബായിലെ മര്‍ക്കസ് ആസ്ഥാനത്ത് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെയുമായി കൂടിക്കാഴ്ചയിലായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്.എല്ലാവര്‍ക്കും നീതിയും സൗഹൃദവും ഉറപ്പു നല്‍കുന്നതാണ് ഇതെന്നും കാന്തപുരം ഓര്‍മ്മിപ്പിച്ചു.

അതിനിടെ, യു.എ.ഇ. ഭരണകൂടം ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ നല്‍കുന്ന പിന്തുണയെ കാന്തപുരം അഭിനന്ദിച്ചു. ഇന്ത്യയിലും സമാനമായ പദ്ധതികള്‍ നടപ്പിലാക്കണമെന്നും അദേഹം കേന്ദ്ര സർക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *