നസീർ, സോമൻ, വിൻസെന്റ്, സുധീർ, മധു എന്നിങ്ങനെ മലയാളത്തിലെ സീനിയർ നടൻമാർക്കൊപ്പം അഭിനയിച്ച് തുടങ്ങിയ നടിയാണ് റീന. ഇപ്പോഴും സീരിയൽ മേഖലിൽ സജീവമാണ് നടി.
ഒപ്പം സിനിമാനിർമാണ്ത്തിലും കൈ വെച്ചിട്ടുണ്ട് റീന.ഈ പറഞ്ഞ നായകനടൻമാർക്കൊപ്പം താൻ കൂടുതലും ചെയ്തിട്ടുള്ളത് അനിയത്തി വേഷങ്ങളാണെന്നും നസീറിനൊപ്പം താൻ നിരവധി ചിത്രങ്ങളിൽ അനിയത്തിയായി അഭിനയിച്ചിട്ടുണ്ടെന്നും റീന പറയുന്നു.
താൻ നിർമിച്ച സിനിമയിൽ മാത്രമാണ് നസീറിന്റെ ഓപ്പോസിറ്റായി അഭിനയിച്ചതെന്നും റിനി പറഞ്ഞു. അക്കാലത്തെ സിനിമകളിൽ എന്റെ ജോഡിയായി അഭിനയിച്ചത് സുധീറാണെന്നും നടി കൂട്ടിച്ചേർത്തു.
ഇന്ന് ഡിസിപ്ലിൻ വളരെ കുറവാണെന്നും മമ്മൂട്ടിയും മോഹൻലാലും ഡിസിപ്ലിൻ വളരെ നന്നായി കൊണ്ടുനടക്കുന്നവരാണെന്നും അതുകൊണ്ടാണ് അവർ ഇന്നും വിജയകരമായി സിനിമയിൽ നിലനിൽക്കുന്നതെന്നും റിനി കൂട്ടിച്ചേർത്തു.
അന്നത്തെ സിനിമാ ഇൻഡസ്ട്രിയും ഇന്നത്തെ ഇൻഡസ്ട്രിയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും ഈ മേഖലയിൽ ഡിസിപ്ലിനാണ് പ്രധാനമെന്നും നടി പറഞ്ഞു.
ഇന്ന് ഡിസിപ്ലിൻ വളരെ കുറവാണെന്നും മമ്മൂട്ടിയും മോഹൻലാലും ഡിസിപ്ലിൻ വളരെ നന്നായി കൊണ്ടുനടക്കുന്നവരാണെന്നും അതുകൊണ്ടാണ് അവർ ഇന്നും വിജയകരമായി സിനിമയിൽ നിലനിൽക്കുന്നതെന്നും റിനി കൂട്ടിച്ചേർത്തു.
കാലം മാറിയതോടെ സംവിധായകരും നിർമാതാക്കളുമടക്കമുള്ള എല്ലാവരും തിരക്കിലാണെന്നും സിനിമ എങ്ങനെയെങ്കിലും തിയേറ്ററിൽ എത്തിക്കുന്നതാണ് ഇപ്പോഴുള്ളവർ ചെയ്യുന്നതെന്നും നടി പറഞ്ഞു.അത്തരം മോശപ്പെട്ട ദുരവസ്ഥ മലയാള സിനിമക്കിന്നുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്ന ചിലരെ സിനിമയിൽ അഭിനയിപ്പിക്കാനാണ് പലർക്കും തിടുക്കം. റീൽസും ടിക്ടോക്കും ചെയ്യുന്നവരുടെ ലൈക്ക് നോക്കിയാണ് ചിത്രത്തിലേക്ക് എടുക്കുന്നത്. ആർക്ക് വേണമെങ്കിലും സിനിമയിൽ അഭിനയിക്കാം എന്നാണ് ഇപ്പോഴത്തെ അവസ്ഥയെന്നും റിനി പറയുന്നു.