കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ബംഗ്ലാദേശിന് 130 റണ്‍സ് വിജയലക്ഷ്യം. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേവലം 38.3 ഓവറില്‍ 129 റണ്‍സിന് പാകിസ്ഥാന്‍ പുറത്തായി.

മൂന്ന് വിക്കറ്റ് നേടിയ ഷൊര്‍ണ അക്തര്‍, രണ്ട് പേരെ വീതം പുറത്താക്കിയ മറൂഫ അക്തര്‍, നഹിദ അക്തര്‍ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്.ക്യാപ്റ്റ‍ന്‍റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു പാകിസ്ഥാന്റെ തുടക്കം. രണ്ട് റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി.

ആദ്യ ഓവറില്‍ തന്നെ ഒമൈല്‍ സൊഹൈല്‍ (0), സിദ്ര അമീന്‍ (0) എന്നിവര്‍ മടങ്ങുകയായിരുന്നു. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ മറൂഫ ബൗള്‍ഡാക്കി. പിന്നീട് മുനീബ അലി – റമീം ഷമീം എന്നിവര്‍ 42 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ രണ്ട് വിക്കറ്റുകള്‍ കൂടി പൊടുന്നനെ വീണു. മുനീബ (17), റമീം (23) എന്നിവരെ നഹീദ അക്തറും മടക്കി. ഇതോടെ നാലിന് 47 എന്ന നിലയിലായി പാകിസ്ഥാന്‍.തുടര്‍ന്ന് എത്തിയവരില്‍ സന (22) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നു.

അലിയ റിയാസ് (13), സിദ്ര നവാസ് (15), നതാലിയ പെര്‍വെയ്‌സ് (9), നഷ്‌റ സന്ധു (1), സാദിയ ഇഖ്ബാല്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദിയാന ബെയ്ഗ് (16) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *