മോഹൻലാലിന് മുന്നിൽ ഓടക്കുഴൽ വായിച്ച് കയ്യടി നേടി ഫ്ലൂട് ആർടിസ്റ്റ് രാജേഷ് ചേർത്തല. മോഹൻലാലിന്റെ സിനിമകളിലെ മനോഹരമായ പാട്ടുകൾ കോർത്തിണക്കിയാണ് രാജേഷ് ഫ്ലൂട് വായിച്ചത്. ‘സ്ഫടികം’ സിനിമയിലെ ‘ഓർമകൾ’ എന്ന ഗാനത്തിൽ ആരംഭിച്ച് ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന ഗാനത്തിലൂടെ ‘കമലദള’ത്തിലെ ‘സായന്തനം ചന്ദ്രികാ’ എന്ന ഗാനത്തിൽ അവസാനിക്കുന്നതാണ് സംഗീത സദ്യ.
പാട്ട് കേൾക്കുന്നതിനിടയിൽ ഫ്ലുട് വായിക്കുന്നത് പോലെ മോഹൻലാലിന്റെ വിരലുകൾ ചലിക്കുന്നത് കാണാം. അവസാനം കയ്യടിച്ചാണ് മോഹൻലാൽ രാജേഷ് ചേർത്തലയെ അഭിനന്ദിക്കുന്നത്.നടന്മാരായ ജയസൂര്യ, സണ്ണി വെയിന്‍, ഗായകരായ സിത്താര കൃഷ്ണകുമാർ, മധു ബാലകൃഷ്ണൻ ഉൾപ്പെടെ നിരവധി പ്രമുഖരും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ‘പെട്ടെന്ന് കണ്ണ് നിറഞ്ഞു പോയി’, ‘എന്താ ഒരു ഫീൽ’, ‘ജീവിതത്തിൽ സൂക്ഷിക്കാൻ കഴിയുന്ന ഓർമകൾ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
സംഗീത ലോകത്ത് പ്രശസ്തനായ ഫ്ലൂട് ആർട്ടിസ്റ്റാണ് രാജേഷ് ചേർത്തല. ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തനായ ബാംസുരി വാദകനായ ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനാണ് രാജേഷ്. അഞ്ചാം ക്ലാസ് മുതൽ ജീവിതത്തിനൊപ്പം കൂടെക്കൂട്ടിയ പുല്ലാങ്കുഴലാണ് തന്റെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് രാജേഷ് തന്നെ പറഞ്ഞിട്ടുണ്ട്.
‘റെയ്ന്‍ റെയ്ന്‍ കം എഗെയ്ൻ’ എന്ന സിനിമയിലെ ‘പൂവിനുള്ളില്‍ പൂമഴ പോലെ’ എന്ന ഗാനത്തിലാണ് ആദ്യമായി രാജേഷ് ഫ്ലൂട് വായിക്കുന്നത്. സിനിമാ പശ്ചാത്തല സംഗീത മേഖലയിൽ ഭാഗമാകുന്നത്.
മോഹൻലാലിന്റെ സിനിമകളിലെ മനോഹരമായ പാട്ടുകൾ കോർത്തിണക്കിയാണ് രാജേഷ് ഫ്ലൂട് വായിച്ചത്. ‘സ്ഫടികം’ സിനിമയിലെ ‘ഓർമകൾ’ എന്ന ഗാനത്തിൽ ആരംഭിച്ച് ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന ഗാനത്തിലൂടെ ‘കമലദള’ത്തിലെ ‘സായന്തനം ചന്ദ്രികാ’ എന്ന ഗാനത്തിൽ അവസാനിക്കുന്നതാണ് സംഗീത സദ്യ.
പാട്ട് കേൾക്കുന്നതിനിടയിൽ ഫ്ലുട് വായിക്കുന്നത് പോലെ മോഹൻലാലിന്റെ വിരലുകൾ ചലിക്കുന്നത് കാണാം. അവസാനം കയ്യടിച്ചാണ് മോഹൻലാൽ രാജേഷ് ചേർത്തലയെ അഭിനന്ദിക്കുന്നത്.