ഓസ്ട്രേലിയക്കുള്ള പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ ഒരുപാട് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റി ശുഭ്മാൻ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ ഏകദിന ടീം പ്രഖ്യാപിച്ചത്.
2027 ലോകകപ്പ് മുന്നിൽ കണ്ടാണ് രോഹിത്തിനെ ഇന്ത്യ ക്യാപ്റ്റമൻ സ്ഥാനത്ത് നിന്നും മാറ്റിയത്. ഈ തീരുമാനത്ത് പിന്തുണച്ചും തള്ളിപറഞ്ഞും ഒരുപാട് പേർ രംഗത്തെത്തിയിരുന്നു.വിരീട് കോഹ്ലിയും രോഹിത് ശർമയും അടുത്ത ലോകകപ്പിൽ കളിക്കുമൊ എന്നുള്ള കാര്യം സംശയകരമാണെന്ന സാഹചര്യത്തിൽ ഇന്ത്യ ഗില്ലിലേക്ക് നീങ്ങിയത് നല്ല കാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അവിശ്വസനീയമായ ഫോമിലും മികച്ച ലീഡറുമായ ഗില്ലിന് തന്റെ ക്യാപ്റ്റൻ സ്ഥാനം ഉറപ്പിക്കാൻ നല്ല അവസരമാണത്. രോഹിതും വിരാടും ഇപ്പോഴും ടീമിനൊപ്പം ഉള്ളത് ശരിയായ നീക്കമാണെന്ന് ഞാൻ കരുതുന്നു.
ഏറ്റവും പരിചയസമ്പന്നരായ, ഉയർന്ന നിലവാരമുള്ള, ഇതിഹാസ കളിക്കാരിൽ രണ്ട് പേരായ വിരാട്ടിൽ നിന്നും രോഹിത്തിൽ നിന്നും ശുഭ്മാൻ ഗില്ലിന് പഠിക്കാൻ സാധിക്കും. അവരുള്ളത് ഗില്ലിന് വളരെ നല്ലതായിരിക്കും.
