യുഎസിലെ കാലിഫോര്‍ണയിലെ സാക്രമെന്‍റോ ഹൈവേയില്‍ മെഡിക്കൽ ഹെലികോപ്റ്റര്‍ തകർന്നുവീണതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകൾ.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സാക്രമെന്‍റോയിലെ 59-ാം സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 50-ൽ ഇന്നലെ വൈകുന്നേരം 7 മണിയോടെ മെഡിക്കൽ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.

അപകത്തില്‍ പരിക്കേറ്റ മൂന്ന് പേരും ഹെലികോപ്റ്ററിലെ യാത്രക്കാരായിരുന്നെന്നും അഗ്നിശമന വകുപ്പ് അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *