ലോക’യുടെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിന്റെ നിർമാതാക്കൾക്കും ആ ടീമിനും മാത്രമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. നടിമാരായ നൈല ഉഷയും റിമ കല്ലിങ്കലും നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ മറുപടി.
പിന്നാലെ റിമ കല്ലിങ്കൽ പറഞ്ഞൊരു പ്രസ്താവനയും സിനിമാ മേഖലയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. ഇതിനു പിന്നാലെയാണ് മലയാളത്തിൽ ഇതിനു മുൻപും മികച്ച വനിതാ കേന്ദ്രീകൃത സിനിമകൾ വന്നിട്ടുണ്ടെന്നും അവയുടെ ക്രെഡിറ്റ് സിനിമ നിർമിച്ചവർക്ക് മാത്രം അവകാശപ്പെട്ടതാണെന്നും തുറന്നുപറഞ്ഞുകൊണ്ട് വിജയ് ബാബു എത്തിയത്.
ദൈവത്തിന് നന്ദി. ‘വൈശാലി’, ‘ഉണ്ണിയാർച്ച’, ‘കടത്തനാട്ട് മാക്കം’, ‘കള്ളി ചെല്ലമ്മ’, ‘അവളുടെ രാവുകൾ’, ‘ആദാമിന്റെ വാരിയെല്ല്’, ‘നീലത്താമര’, ‘പഞ്ചാഗ്നി’, ‘എന്റെ സൂര്യപുത്രിക്ക്’, ‘ആകാശദൂത്’, ‘ഇൻഡിപെൻഡൻസ്’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘നന്ദനം’, ‘ചിന്താവിഷ്ടയായ ശ്യാമള’, ‘അച്ചുവിന്റെ അമ്മ’, ‘കളിമണ്ണ്’, ‘ഹൗ ഓൾഡ് ആർ യൂ’, ഒപ്പം ‘22 ഫീമെയിൽ കോട്ടയം’ തുടങ്ങി.മികച്ച സിനിമകളെക്കുറിച്ച് ആരും ക്രെഡിറ്റ് എടുക്കുന്നില്ല.
മലയാളം എപ്പോഴും മികച്ച വനിതാ കേന്ദ്രീകൃത സിനിമകൾ സമ്മാനിച്ചിട്ടുണ്ട്.ഇപ്പോൾ നമ്മൾ ആഗോള നിലവാരത്തിലുള്ള ഉള്ളടക്കമാണ് നിർമിക്കുന്നത്! ലളിതവും വ്യക്തവുമാണ് കാര്യം.
ഇതിനുള്ള മുഴുവൻ ക്രെഡിറ്റും, ഈയൊരു ഇടം കണ്ടെത്തുകയും അത് ചെയ്യുകയും ചെയ്ത വേഫെററിനും ലോക ടീമിനും മാത്രമുള്ളതാണ്,’’–വിജയ് ബാബു
