ഴിഞ്ഞ മൂന്ന് വർഷത്തിലധികമായി സിനിമാ മേഖലയിൽ പ്രത്യക്ഷപ്പെട്ടൊരു ട്രെന്റ് ആണ് റീ റിലീസുകൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് ഹിറ്റായതും അല്ലാത്തതും പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയതുമായ സിനിമകൾ ആയിരിക്കും ഇത്തരത്തിൽ തിയറ്ററുകളിലേക്ക് എത്തുക. മലയാളത്തിൽ ഈ ട്രെന്റിന് തുടക്കമിട്ടത് മോഹൻലാൽ ചിത്രം സ്ഫടികമാണ്.

പിന്നാലെ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും സിനിമകൾ മാറി മാറി തിയറ്ററുകളിൽ എത്തി. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് രാവണപ്രഭു. ചിത്രം ഒക്ടോബർ 10ന് തിയറ്ററുകളിൽ എത്തും.മോഹൻലാൽ ഡബിൾ റോളിൽ എത്തിയ ചിത്രമാണ് രാവണപ്രഭു.

മം​ഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും. ദേവാസുരത്തിന്റെ രണ്ടാം ഭാ​ഗമായ ചിത്രത്തിൽ മം​ഗലശ്ശേരി കാർത്തികേയന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ജാനകി എന്ന നായക കഥാപാത്രമായി എത്തിയത് നടിയും ​ഗായികയുമായ വസുന്ധര ദാസ് ആണ്.

ഇപ്പോഴിതാ രാവണപ്രഭു വീണ്ടും തിയറ്ററിൽ എത്തുന്നതിന്റെ ആവേശത്തിലാണ് വസുന്ധരയും. സിനിമ കാണണമെന്നും അവർ പ്രേക്ഷകരോടായി ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *