പട്ന: ബിഹാറിലെ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ എൻഡിഎ മുന്നണിക്ക് തലവേദനയായി കേന്ദ്ര മാന്ത്രി ചിരാഗ്. എൻഡിഎയിലെ സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ട് ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള എൽ ജെപി വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുന്നതിനിടെയാണ് പ്രശാന്ത് കിഷോറുമായി ചർച്ചകൾ നടക്കുന്ന കാര്യം പുറത്ത് വരുന്നത്.
40 നും 50നും ഇടയിലുള്ള സീറ്റുളാണ്എൽജെപി ആവശ്യപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളിൽ അഞ്ചിൽ അഞ്ചും വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് എൽജെപിയുടെ ആവശ്യം.
25 സീറ്റുകളിൽ കുടുതൽ നൽക്കാ നാവില്ല എന്ന നിലപാടിലാണ് ബി ജെ പി.പാസ്വാനുമായി നിതീഷും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് എല്‍ജെപി ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്.
അനുനയ ശ്രമങ്ങളുടെ ഭാഗമായി രാജസഭാ സീറ്റുകളും എംഎൽസി സീറ്റുകളും പാസ്വാന് എൻ ഡി എ വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് ചിരാഗ് പാസ്വാന്റെ സ്വാധീനം വർധിച്ചു വരുന്നു.
അതേ സമയം കന്നിയങ്കത്തിനിറങ്ങുന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നത് ചിരാഗ് പാസ്വാന് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയണം.
പാസ്വാന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കും, പക്ഷേ ബിഹാറിലെ വിശാലമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു പുതുമുഖവുമായി കൈകോര്‍ക്കുന്നത് പാസ്വാന്റെ മുഖ്യമന്ത്രിയാകാനുള്ള മോഹങ്ങളെ സഹായിക്കില്ലെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
