ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന് നിര്‍മാണത്തിലേക്ക്. നായികയായി മലയാളത്തിന്റെ പാര്‍വതി തിരുവോത്ത്. എച്ച്ആര്‍എക്സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന് നിര്‍മാണം ആരംഭിക്കുന്നത്.
ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ‘സ്റ്റോം’ എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ മേച്ചില്‍പ്പുറം തേടുന്നത്.അതേസമയം ഉള്ളൊഴുക്ക്, തങ്കലാന്, ഹെര്‍ എന്നിവയാണ് പാര്‍വതിയുടേതായി പോയ വര്‍ഷം സ്ക്രീനിലെത്തിയ സിനിമകള്‍.
പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍, നോബഡി എന്നിവയാണ് പാര്‍വതിയുടേതായി അണിയറയിലുള്ള സിനിമകള്‍. പാര്‍വതിയും ഹൃത്വിക്ക് റോഷനും കൈ കോര്‍ക്കുന്നുവെന്നത് ആരാധകര്‍ക്ക് ആവേശം പകരുന്നവാര്ത്തയാണ്.
