കൊമോറോസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഘാന 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു. അൾജീരിയ, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ എന്നിവയ്ക്കൊപ്പം യോഗ്യത നേടുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി.രണ്ടാം പകുതിയുടെ തുടക്കത്തിൽ മിഡ്ഫീൽഡർ മുഹമ്മദ് കുഡൂസ് നേടിയ ഒറ്റ ഗോളിലാണ് കൊമോറോസിനെ തളച്ചത്.
2022 ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലും രണ്ട് വർഷം മുമ്പ് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും കൊമോറോസ് ഘാനയെ ഞെട്ടിച്ചിരുന്നു.
ഈ വിജയത്തോടെ ഘാന 10 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ഗ്രൂപ്പ് ഐ-യിൽ ഒന്നാമതെത്തി. ഇത് അഞ്ചാം തവണയാണ് ഘാന ലോകകപ്പ് യോഗ്യത നേടുന്നത്. 2010 ൽ ദക്ഷിണാഫ്രിക്കയിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് ഏറ്റവും വലിയ നേട്ടം.