തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി അഡ്വ. ഒ.ജെ. ജനീഷ്. നിലവില്‍ ജനീഷ് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ്. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് പാലക്കാട് എം.എല്‍.എ കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവിലേക്കാണ് ജനീഷിനെ നിയമിച്ചത്.

വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഒ.ജെ. ജനീഷ് പറഞ്ഞു.

100 ശതമാനം ആത്മാര്‍ത്ഥതയോടെ ഈ ചുമതല വഹിക്കുമെന്നും ജനീഷ് കൂട്ടിച്ചേര്‍ത്തു.അതേസമയം ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു.

കെ.എം. അഭിജിത്തിനെയും അബിന്‍ വര്‍ക്കിയെയും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും നിയോഗിച്ചു.ജനീഷ് മുന്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു തൃശൂര്‍ ജില്ലാ അധ്യക്ഷനുമായിരുന്നു. 38കാരനായ ജനീഷ് എ ഗ്രൂപ്പില്‍ നിന്നുള്ള നേതാവ് കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *