മലയാള സിനിമ ഇന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി തല ഉയർത്തി നിൽക്കുകയാണ്. ഒരു കാലത്ത് കോടി ക്ലബ്ബുകളെന്നാൽ ബോളിവുഡ് എന്ന് പറഞ്ഞിരുന്നെങ്കിൽ. ഇന്ന് അവർക്കൊപ്പം കിടപിടിക്കുകയാണ് മലയാള സിനിമ.
ഏറെ വിദൂരമായിരുന്ന കോടി ക്ലബ്ബ് സിനിമകളെ കൈവെള്ളയിലാക്കുന്ന മോളിവുഡിന് ഏറ്റവും ഒടുവിൽ 300 കോടി ക്ലബ്ബ് ചിത്രവും സ്വന്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതുവരെയുള്ള കോടി ക്ലബ്ബിലെ മലയാള സിനിമയുടെ നാഴികക്കല്ലുകൾ ഏതൊക്കെ സിനിമകളാണെന്ന് നോക്കാം.
2013ൽ ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം ആണ് ആദ്യത്തെ 50 കോടി ക്ലബ്ബിലെത്തിയ സിനിമയെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ 2016ൽ പുലിമുരുകനിലൂടെ മോഹൻലാൽ തന്നെ 100 കോടി ക്ലബ്ബ് പടവും മലയാള സിനിമയ്ക്ക് സമ്മാനിച്ചു.