ഷാര്‍ജയില്‍ സ്വന്തം വീട് പാലുകാച്ചുന്നതിന് മുമ്പ് കേരളത്തില്‍ നിര്‍ധനരായ 30-ലധികം കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്കി വ്യവസായി. മലയാളിയായ വി.ടി. സലിം ആണ് ഇത്രയും കുടുംബങ്ങള്‍ക്ക് കൈത്താങ്ങായത്.
ചടങ്ങിന്റെ തലേദിവസം മമ്മൂട്ടി സലിമിന്റെ വീട്ടിലെത്തി ആശംസനേര്‍ന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മമ്മൂട്ടി സലിമിന്റെ വീട്ടിലെത്തിയത്. ആരോഗ്യംവീണ്ടെടുത്ത് തിരിച്ചെത്തിയ മമ്മൂട്ടിയുടെ ആദ്യവിദേശ യാത്രയും സലിമിന്റെ ഗൃഹപ്രവേശച്ചടങ്ങിനായിരുന്നു.