ന്യൂയോര്‍ക്ക്: അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പ് ഫൈനലിലെത്തിയ അര്‍ജന്റീന ടീമിനെ അഭിനന്ദിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസ്സി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ടീമിനെ അഭിനന്ദിച്ചത്.
ഇനി പോരാട്ടം ഫൈനലില്‍. സെമി ഫൈനലില്‍ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് അര്‍ജന്റീനയുടെ കൗമാരപ്പട ഫൈനലില്‍ എത്തിയത്.
പകരക്കാരനായി ഇറങ്ങിയ മാറ്റിയോ സില്‍വെറ്റ 72- മിനിറ്റിലാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ആറു തവണ ചാന്പ്യന്മാരായ അര്‍ജന്റീന 2007ന് ശേഷം ഇതാദ്യമായാണ് കലാശപ്പോരിന് യോഗ്യത നേടുന്നത്.
2005ലെ അണ്ടര്‍ 20 ലോകകപ്പ് നേടിയ അര്‍ജന്റീന ടീമില്‍ മെസ്സിയുമുണ്ടായിരുന്നു.ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മൊറോക്കൊ മറികടന്നത്. 32-ാം മിനിറ്റില്‍ ലിസാന്‍ഡ്രു പിയേറെ ഒല്‍മെറ്റയുടെ സെല്‍ഫ് ഗോളിലാണ് മൊറോക്കൊ മുന്നിലെത്തുന്നത്.
ആദ്യ പാതിയില്‍ ഫ്രാന്‍സിന് ഗോള്‍ തിരിച്ചടിക്കാന്‍ സാധിച്ചില്ല. എന്നാല്‍ 59-ാം മിനിറ്റില്‍ ലുകാസ് മൈക്കള്‍ ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് മത്സരം അധിക സമയത്തേക്ക്. ഇരു ടീമിനും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 107-ാം മിനിറ്റില്‍ റാബി സിന്‍ഗൗള ചുവപ്പ് കാര്‍ഡുമായി പുറത്തായത് ഫ്രാന്‍സിന് തിരിച്ചടിയായി.
