രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ ഇരട്ട സെഞ്ച്വറിയുമായി മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പട്ടീദാർ. താരത്തിന്റെ ആദ്യ ഫാസ്റ്റ് ക്ലാസ് ഡബിൾ സെഞ്ച്വറിയാണ് ഇത്.

330 പന്തിൽ 26 ഫോറുകളും അടക്കം ഡബിൾ സെഞ്ച്വറി കടന്ന താരം ഇപ്പോഴും ക്രീസിലുണ്ട്. നിലവിൽ പഞ്ചാബ് ആദ്യ ഇന്നിങ്സിൽ നേടിയ 232 റൺസിന് മറുപടിയായി എട്ട് വിക്കറ്റ് നഷ്ടത്തിൽ 519 റൺസാണ് നേടിയിട്ടുള്ളത്. പാട്ടീദാറിന് പുറമെ വെങ്കടേഷ് അയ്യർ 114 പന്തുകളിൽ നിന്ന് 73 റൺസ് നേടി.

Leave a Reply

Your email address will not be published. Required fields are marked *