രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര മികച്ച ലീഡിലേക്ക്. രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാറ്റിങ് തുടരുന്ന മഹാരാഷ്ട്രക്ക് നിലവിൽ 168 റൺസിന്റെ ലീഡുണ്ട്. 148 റൺസാണ് മഹാരാഷ്ട്രക്ക് നിലവിൽ സ്‌കോർബോർഡിലുള്ളത്.

അർധസെഞ്ച്വറി നേടിയ പൃഥ്വി ഷായാണ് മഹാരാഷ്ട്രേയുടെ ടോപ് സ്‌കോറർ.തകർത്ത് കളിച്ച പൃഥി ഷാ 102 പന്തിൽ നിന്നും ഏഴ് ഫോറടക്കം 75 റൺസ് നേടി. അക്ഷയ് ചന്ദ്രന് വിക്കറ്റ് നൽകിയാണ് അദ്ദേഹം മടങ്ങിയത്. ക്ലാസിക്ക് ഷോട്ടുകൾ നിറഞ്ഞ ഇന്നിങ്‌സാണ് അദ്ദേഹം കാഴ്ചവെച്ചത്.

34 റൺസ് നേടി അർഷിൻ കുൽകർണി പുറത്തായി. 25 റൺസുമായി സിദ്ധേഷ് വീരും, 13 റൺസുമായി ഋതുരാജ് ഗെയ്ക്വാദുമാണ് നിലവിൽ ക്രീസിലുള്ളത്.നേരത്തെ ഒന്നാം ഇന്നിങ്‌സിൽ 20 റൺസിന്റെ ലീഡ് നേടിയാണ് മഹാരാഷ്ട്ര ബാറ്റിങ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *