നവംബറില്‍ അര്‍ജന്റീന ടീം എവിടെ സൗഹൃദ മല്‍സരം കളിക്കും, ആരായിരിക്കും എതിരാളികള്‍ എന്നൊക്കെയാണ് ഉത്തരംതേടുന്ന ചോദ്യങ്ങള്‍…. കേരളത്തില്‍ ഓസ്ട്രേലിയയെ നേരിടുമെന്ന് സ്പോണ്‍സര്‍മാര്‍ ഉറപ്പിക്കുമ്പോഴും മൊറോക്കന്‍ ഫുട്ബോള്‍ അസോസിയേഷനുമായി അര്‍ജന്റീന FA ചര്‍ച്ചകള്‍ തുടരുകയാണ്.
മലയാളികള്‍ അര്‍ജന്റീനയെ പ്രതീക്ഷിക്കുന്നതുപോലെ മൊറോക്കോക്കാരും അംഗോളക്കാരും നവംബറില്‍ മെസിയുടെ ടീമിന്റെ വരവ് കാത്തിരിക്കുകയാണ്.
മൊറോക്കോയുമായുള്ള മല്‍സരത്തിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഡിമാന്റുകള്‍ മൊറോക്കന്‍ മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നത് ഇങ്ങനെ. പത്ത് മില്യണ്‍ ഡോളര്‍…. രണ്ട് പരിശീലന ഗ്രൗണ്ടുകള്‍, ലാറ്റിനമേരിക്കിയലെ സംപ്രേഷണാവകാശം… എന്നിങ്ങനെ വമ്പന്‍ ആവശ്യങ്ങളാണ് നിരത്തിയിരിക്കുന്നത്.
ഡിമാന്റുകളില്‍ ഭൂരിഭാഗവും മൊറോക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തള്ളിയെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മൊറോക്കന്‍.തിങ്കളാഴ്ച നടക്കുന്ന അണ്ടര്‍ 20 ലോകകപ്പ് ഫൈനലിലും അര്‍ജന്റീനയും മൊറോക്കോയുമാണ് നേര്‍ക്കുനേരെത്തുന്നത്.
2022 ലോകകപ്പ് സെമിഫൈനലിലെത്തി കരുത്തുതെളിയിച്ച ടീമാണ് മൊറോക്കോ എന്നതും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. നിലവില്‍ അംഗോളോയുമായുള്ള മല്‍സരം മാത്രമാണ് നടക്കുമെന്ന് ഉറപ്പുള്ളത്. അംഗോളയുടെ സ്വാതന്ത്രദിനാഘോഷത്തോട് അനുബന്ധിച്ചാണ് അര്‍ജന്റീനയുമായുള്ള മല്‍സരം.
