ബോളിവുഡിലെ ഇതിഹാസങ്ങളായ ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ ഒരു വേദിയിൽ ഒന്നിച്ചതിന്റെ ആഘോഷമാണ് സമൂഹമാധ്യമങ്ങൾ നിറയെ. റിയാദിൽ നടന്ന ജോയ് ഫോറം 2025ൽ ആണ് ഖാൻ ത്രയങ്ങൾ ഒരു വേദിയിൽ വീണ്ടും ഒന്നിച്ചത്.

വർഷങ്ങൾക്ക് ശേഷം ഇതിഹാസ താരങ്ങൾ ഒന്നിച്ചുകൂടിയതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും മൂന്ന് പേരും ആരാധകരെ ആവേശത്തിലാക്കി.പരിപാടിയിൽ ഷാറുഖിന്റെ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം തൊടുന്നത്.

ഷാറുഖ് സിനിമ പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ നിന്നല്ല എന്ന സൽമാൻ ഖാന്റെ പ്രസ്താവനയോട് ഷാറുഖ് പറഞ്ഞ പ്രതികരണമാണ് ആരാധകരെ കയ്യടിപ്പിച്ചത്.സൽമാൻ ഖാന്റെ വാക്കുകൾ– ‘ആമിർ ഒരു സിനിമാ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്, ഞാനും അങ്ങനെ തന്നെ, പക്ഷേ ഇവിടെയുള്ള ഈ മനുഷ്യൻ (ഷാറുഖ്) ഡൽഹിയിൽ നിന്നാണ് വന്നത്.”

ഉടനെ ഷാറുഖിന്റെ മറുപടിയെത്തി– ‘സൽമാൻ, ക്ഷമിക്കണം, ഞാനും ഒരു സിനിമാ കുടുംബത്തിൽ നിന്നാണ് വരുന്നത്. സൽമാന്റെ കുടുംബം എന്റെ കുടുംബമാണ്, ആമിറിന്റെ കുടുംബം എന്റെ കുടുംബമാണ്.’

മറുപടി ചിരിച്ചുകൊണ്ട കേട്ട ആമിർ മറുപടി നൽകി– ‘ഷാറുഖ് ഒരു താരമായത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും’. ആമിറിന്റെ വാക്കുകൾ സദസ്സിലിരുന്നവരെയാകെചിരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *