ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യ എയുടെ ചതുർദിന ടെസ്റ്റ് പരമ്പരയിലാണ് പന്ത് ടീമിൽ കളിക്കുക. ക്യാപ്റ്റനായാണ് പന്ത് ടീമിൽ എത്തുക. സായ് സുദർശനാണ് ടീമിന്റെ ഉപനായകൻ.
രഞ്ജിയിൽ മികച്ച പ്രകടനം പുറത്തെടത്ത ഇഷൻ കിഷാനെ ടീമിലേക്ക് പരിഗണിച്ചില്ലമൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് പന്ത് ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തുന്നത്. ഒക്ടോബർ 25ന് ആരംഭിക്കുന്ന ഡൽഹി-ഹിമാചൽപ്രദേശ് മത്സരത്തിലൂടെയാകും പന്ത് തിരിച്ചെത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.
അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പായാണ് ചതുർദിന ടെസ്റ്റ് പരമ്പര.ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. നാലാം മത്സരത്തിൽ കാലിന് ഏറ് കിട്ടിയ പന്തിന് അഞ്ചാം മത്സരം നഷ്ടമായിരുന്നു.ദക്ഷിണാഫ്രിക്കക്കെതിരായ ചതുർദിന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 13 അംഗ ടീമിൽ ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, അൻഷുൽ കാംബോജ്, തനുഷ് കൊടിയാൻ എന്നിവരും ഉൾപ്പെട്ടു.
രണ്ടാം മത്സരത്തിനുള്ള ടീമിൽ കെ എൽ രാഹുൽ, ധ്രുവ് ജുറെൽ, ഋതുരാജ് ഗെയ്ക്വാദ്, ഖലീൽ അഹമ്മദ്, അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവർ തിരിച്ചെത്തുമ്പോൾ ജഗദീശൻ, ആയുഷ് മാത്രെ, പാട്ടീദാർ, അൻഷുൽ കാംബോജ്, യാഷ് താക്കൂർ, ആയുഷ് ബദോനി, സാരാൻഷ് ജെയിൻ എന്നിവർ പുറത്തിരിക്കും.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം
ഋഷഭ് പന്ത് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, എൻ ജഗദീശൻ, സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ഹർഷ് ദുബെ, തനുഷ് കൊടിയാൻ, മാനവ് സുത്താർ, അൻഷുൽ കാംബോജ്, യഷ് താക്കൂർ, ആയുഷ് ബദോനി, സാരാൻഷ് ജെയിൻ.
രണ്ടാം ചതുർദിന മത്സരത്തിനുള്ള ഇന്ത്യൻ ടീം
ഋഷഭ് പന്ത് (ക്യാപ്റ്റൻ), കെ എൽ രാഹുൽ, ധ്രുവ് ജുറെൽ, സായ് സുദർശൻ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ്, ഹർഷ് ദുബെ, തനുഷ് കൊടിയാൻ, മാനവ് സുത്താർ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ, അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.