ന്യൂയോർക്ക്: അപൂർവ ധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈന നിയന്ത്രണം കർശനമാക്കിയതോടെ ഓസ്‌ട്രേലിയയുമായി പുതിയ കരാറിൽ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഇരുനേതാക്കളും കരാറിൽ ഒപ്പുവെച്ചത്.
നാലോ അഞ്ചോ മാസമായി കരാറിനെകുറിച്ച് ചർച്ചകൾ നടക്കുകയായിരുന്നെന്നും ട്രംപ് പറഞ്ഞു. വ്യാപാരം, അന്തർവാഹിനികൾ, സൈനിക ഉപകരണങ്ങൾ എന്നിവയെക്കുറിച്ചും ചർച്ച ചെയ്‌തെന്നും ഇരുനേതാക്കളും പറഞ്ഞു.
ധാതുക്കളുടെ സംസ്കരണവുമായി ബന്ധപ്പെട്ടതാണ് കരാറിന്റെ ഒരു ഭാഗമെന്നും പദ്ധതിക്കായി അടുത്ത ആറ് മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളും ഒരു ബില്യൺ ഡോളർ ചെലവഴിക്കുമെന്നും അൽബനീസ് പറഞ്ഞു.
2023 ൽ അന്നത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ 239.4 ബില്യൺ ഡോളറിന്റെ കരാറിനെക്കുറിച്ചും ചർച്ച ചെയ്യുമെന്നും ഇരു നേതാക്കളും പറഞ്ഞു. അതേസമയം കരാറിനെ കുറിച്ചുള്ള ചെറിയ വിശദംശങ്ങൾ മാത്രമാണിതെന്നും ട്രംപ് പറഞ്ഞു.
2027 ൽ നിർമാണം പൂർത്തിയാക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ യു.എസിന്റെ നേവൽ ബേസിന്റെ നിർമാണത്തിനായി യുഎസ്, ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം എന്നിവ തമ്മിലുള്ള ത്രികക്ഷി സൈനിക പങ്കാളിത്തമായ AUKUS പണം നൽകുന്നുണ്ടെന്ന് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായികഴിഞ്ഞാഴ്ച ചൈനയുടെ ഉത്പന്നങ്ങൾക്കുമേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
സോഫ്റ്റ്‌വെയറുകളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.ചൈനയുടെ അസാധാരണമായ നീക്കങ്ങള്‍ക്ക് മറുപടിയായി നവംബര്‍ ഒന്നുമുതല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ അധിക നികുതിയും കയറ്റുമതി നിയന്ത്രണങ്ങളും നിലവില്‍ വരുമെന്ന് ട്രംപ് അറിയിച്ചിരുന്നു.