പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ജന്‍ സുരാജ് പാര്‍ട്ടി മേധാവിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. 243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ആറ്, 11 തീയതികളില്‍ നടക്കാനിരിക്കെയാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം.

താന്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പകരം പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം.പാര്‍ട്ടിയുടെ പ്രതീക്ഷകളെ കുറിച്ചും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചത്.പ്രശാന്ത് കിഷോറിന്റെ പ്രവര്‍ത്തനം ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നത് പാര്‍ട്ടിയുടെ പ്രചാരണത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് മത്സരത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിന് കാരണം.

താന്‍ മത്സരിക്കേണ്ടെന്നും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്നുമാണ് ജന്‍ സുരാജ് പാര്‍ട്ടിയുടെ തീരുമാനം എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.താന്‍ മത്സര രംഗത്തില്ലെങ്കിലും പാര്‍ട്ടി മികച്ച മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വയ്ക്കുന്നത്.

ജന്‍ സുരാജ് പാര്‍ട്ടിക്ക് 150ല്‍ താഴെ സീറ്റുകള്‍പാര്‍ട്ടിക്ക് 150ല്‍ താഴെ സീറ്റുകള്‍ ലഭിച്ചാല്‍ പോലും തോല്‍വിയായി കണക്കാക്കും എന്നാണ് പ്രശാന്ത് കിഷോറിന്റെ നിലപാട്.

തിരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി വിജയിച്ചാല്‍, അത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ സ്വാധീനം ചെലുത്തും. ദേശീയ രാഷ്ട്രീയത്തിന്റെ ദിശമാറ്റുന്ന മാറ്റമായിരിക്കും അതെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *