ന്യൂഡല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ട്രംപുമായി സംസാരിച്ചെന്ന് മോദി വെളിപ്പെടുത്തിയെന്നും പ്രധാനമന്ത്രി മറച്ചുവെക്കുന്നത് ട്രംപ് വെളിപ്പെടുത്തുന്നുവെന്നുമാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ നാല് തവണയാണ് ട്രംപ് ഇന്ത്യയുടെ നയം പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
എ.ഐ.സി.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്വിമര്‍ശനം ഉന്നയിച്ചത്.പ്രസിഡന്റ് ട്രംപ് വിളിച്ചെന്നും ഇരുവരും സംസാരിച്ചെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, യു.എസ് പ്രസിഡന്റ് ദീപാവലി ആശംസകള്‍ അറിയിച്ചുവെന്ന് മാത്രമാണ് മോദി പറഞ്ഞത്.
പക്ഷേ, മോദി മറച്ചുവെക്കുന്നത് എന്താണോ അത് ട്രംപ് വെളിപ്പെടുത്തുകയാണ്.ദീപാവലി ആശംസകള്‍ക്ക് പുറമെ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് സംസാരിച്ചതായും ട്രംപ് വെളിപ്പെടുത്തി.
ഈ ഇറക്കുമതി നിര്‍ത്തുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായും യു.എസ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ ഇത് നാലാം തവണയാണ് യു.എസ് പ്രസിഡന്റ് ഇന്ത്യയുടെ നയം പ്രഖ്യാപിക്കുന്നത്,