റീ റിലീസ് ട്രെൻഡിൽ വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി. ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ‘അമരം’ ആണ് 4K മികവില്‍ നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നത്. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ റീ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ.

മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. ബാബു തിരുവല്ല നിര്‍മ്മിച്ച അമരം 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നത് .

മ്മൂട്ടി, മുരളി എന്നീ അതുല്യരായ അഭിനയ പ്രതിഭകളെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റുമാനായിരുന്ന ഭരതന്‍ ഒരുക്കിയ ചിത്രം പുതിയ തലമുറയ്ക്ക് പുത്തന്‍ കാഴ്ചകൾ ഒരുക്കുമെന്നതിൽ സംശയമില്ല.

വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യമാണ് അമരം. തുറയിലെ അരയരുടെ ജീവിത പശ്ചാത്തലം പ്രമേയമാക്കി ഭരതന്‍ ഒരുക്കിയ ചിത്രം പ്രണയത്തിന്റേയും മനുഷ്യബന്ധങ്ങളിലെ തീവ്രാനുഭവങ്ങളുടേയും നേര്‍ക്കാഴ്ചയായിരുന്നു.അച്ചൂട്ടിയെന്ന മത്സ്യതൊഴിലാളിയായി മമ്മൂട്ടിയും സുഹൃത്തായ കൊച്ചുരാമനും അച്ചൂട്ടിയുടെ, മകള്‍ രാധയും കൊച്ചുരാമന്റെ മകന്‍ രാഘവനും ഒക്കെ ചേര്‍ന്ന തുറയിലെ ജീവിതം.

മാതുവാണ് അച്ചൂട്ടിയുടെ മകള്‍ രാധയായി വരുന്നത്. രാഘവനായി അശോകനും അഭിനയിക്കുന്നു. രാഘവന്റെ അമ്മ ഭാര്‍ഗവിയായി കെ പി എ സി ലളിതയും കൊച്ചുരാമന്റെ സഹോദരി ചന്ദ്രികയായി ചിത്രയും വേഷമിടുന്നു.

ബാലന്‍ കെ നായര്‍, സൈനുദ്ദീന്‍, കുതിരവട്ടം പപ്പു എന്നിവരും അമരത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നു.രീവീന്ദ്രന്‍ മാഷ് സംഗീതം നല്‍കിയ നാല് ഗാനങ്ങളാണ് ച്ര്രിതത്തിലുള്ളത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് സുന്ദരമായ ഈ ഗാനകങ്ങള്‍ക്ക് വരികളെഴുതിയത്.

മമ്മൂട്ടി, മുരളി എന്നിവര്‍ക്കൊപ്പം അശോകന്‍, മാതു, ചിത്ര, കെ പി എ സി ലളിത എന്നിവരെല്ലാം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തത്.

മുരളിയും കെ പി എ എസി ലളിതയും കാലയവനികകളിലേക്ക് മാറിമറഞ്ഞെങ്കിലും പൊലിഞ്ഞുപോയ നക്ഷത്രങ്ങളുടെ പ്രഭാവലയം പിന്നേയും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമെനന്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായിരുന്നു അമരത്തിലെ ഇവരുടെ കഥാപാത്രങ്ങള്‍.

അതേ ഓര്‍മകള്‍ക്ക് മരണമില്ലല്ലോ.യേശുദാസും ചിത്രയും ചേര്‍ന്നാലപിച്ച ” അഴകേ….നിന്മിഴി…. എന്നു തുടങ്ങുന്ന ഗാനവും യേശുദാസും ലതികയും ചേര്‍ന്ന് ആലപിച്ച പുലരേ പൂങ്കോടിയില്‍ ..യേശുദാസ് ആലപിച്ച ” വികാര നൗകയുമായി..” എന്നീ ഗാനങ്ങള്‍ അനശ്വാരഗാനങ്ങളായാണ് മലയാളികള്‍ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *