അസുരൻ’, ‘വിടുതലൈ 2’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ കെൻ കരുണാസ് സംവിധായക വേഷമണിയുന്നു. കെന്നും സുരാജ് വെഞ്ഞാറമൂടും ദേവദർശിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞു.
സ്കൂൾ ജീവിതം പ്രമേയമാക്കിയുള്ള ഫൺ എന്റർടെയ്‌നറായാണ് അണിയറിൽ ഒരുങ്ങുന്നത് എന്നാണ് വിവരം.ജയിലർ 2’വിനു ശേഷം സുരാജ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. വെട്രിമാരൻ, വിശാൽ, കാർത്തി, ആർജെ ബാലാജി തുടങ്ങിയവർ പൂജാ ചടങ്ങിനെത്തിയിരുന്നു.
കെന്നിന്റെ മാതാപിതാക്കളായ നടൻ കരുണാസും ഗായിക ഗ്രേസ് കരുണാസും ചടങ്ങിൽ പങ്കെടുത്തു.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പാർവത എന്റർടൈൻമെന്റ്സും സ്ട്രീറ്റ് ബോയ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിക്കിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
