ഏറെ നിരൂപക പ്രശംസകൾ നേടിയ ‘ഫാമിലി’ എന്ന ചിത്രത്തിന് ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ദിലീഷ് പോത്തനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഡോൺ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. രാജേഷ് മാധവന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ വിവരങ്ങൾ പാർവതിയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ഡോണ്‍ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. കൂടെ പ്രിയപ്പെട്ട ദിലീഷ് പോത്തനും.’
