ഏറ്റുമുട്ടാൻ പോകുന്നത് ട്വന്റി 20 ക്രിക്കറ്റിലെ രണ്ട് ബാറ്റിങ് പവര്‍ഹൗസുകളാണ്. ഫോര്‍മാറ്റിന്റെ എല്ലാ സൗന്ദര്യവും വേഗവും ത്രില്ലും അവാഹിച്ചുകളിക്കുന്ന രണ്ട് സംഘങ്ങള്‍. ഇന്ത്യയും ഓസ്ട്രേലിയയും. കാൻബറയില്‍ ആദ്യ മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതും വ്യത്യസ്തമായ ഒന്നായിരിക്കില്ല.
ലോകകിരീടം നിലനിര്‍ത്താൻ സ്വന്തം മണ്ണില്‍ അടുത്ത വര്‍ഷം പോരിനിറങ്ങുന്ന സൂര്യകുമാറിന്റെ സംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളിയും ഓസ്ട്രേലിയ തന്നെയാണ്.ഈ വര്‍ഷം ആദ്യം നടന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ പറഞ്ഞ വാചകങ്ങള്‍ ഓര്‍ക്കുന്നില്ലെ.
ഹൈ റിസ്ക്ക്, ഹൈ റിവാഡ്, ഇതാണ് ട്വന്റി 20 ഞങ്ങള്‍ സ്വീകരിക്കുന്ന ശൈലി. ഒരു കളി തോല്‍ക്കുക എന്നതൊന്നും വിഷയമല്ല. 250 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാനുള്ള നിരന്തര ശ്രമങ്ങള്‍ ഉണ്ടാകും.
ടൂര്‍ണമെന്റുകളുടെ വലുപ്പചെറുപ്പങ്ങള്‍ ഈ തീരുമാനത്തെ തിരുത്തുകയില്ല. ഇത് നല്‍കിയത് വിജയത്തിന്റെ കുത്തൊഴുക്കായിരുന്നു.
