ദിലീപ് നായകനാകുന്ന ഭഭബ എന്ന ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്ത് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ.
ചിത്രത്തിന്റെ ടീസറും മറ്റ് അപ്പ്‌ഡേറ്റുകളും പുറത്തുവന്നപ്പോൾ പശ്ചാത്തല സംഗീതത്തിന് ആരാധകരുടെ ഭാഗത്തു നിന്നും വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്ന പശ്ചാത്തലത്തിൽ ചിത്രത്തിൽ നിന്നും അദ്ദേഹം പിന്മാറിയതാണോ കാരണമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ഇതിനു മുൻപ് ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച മിന്നൽ മുരളി, കിംഗ് ഓഫ് കൊത്ത, നെയ്മർ തുടങ്ങിയ ചിത്രങ്ങളും ഇതേ പ്രക്രിയയിലൂടെ കടന്നു പോയിരുന്നു. മിന്നൽ മുരളിയിൽ രം സുശിൻ ശ്യാമും, കിംഗ് ഓഫ് കൊത്തയിൽ ജെക്ക്സ് ബിജോയ്‌യും, നെയ്മറിൽ ഗോപി സുന്ദറും ആണ് ഷാൻ റഹ്മാന് പകരം സംഗീത സംവിധാനം നിർവഹിച്ചത്.
എന്നാൽ ഷാൻ റഹ്മാന്റെ ചില ഗാനങ്ങൾ സിനിമകളിൽ ഉൾപ്പെടുത്തിയിരുന്നു.ഭഭബയിൽ ഷാൻ റഹ്മാന് പകരം ജെക്ക്സ് ബിജോയ് ജോയിൻ ചെയ്യുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച ചെയ്യുന്നുണ്ട് എങ്കിലും അണിയറപ്രവർത്തകർ ഇതിനെ സംബന്ധിച്ച് ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.
സമാന കാര്യങ്ങൾ സംഭവിച്ച മുൻചിത്രങ്ങളിലെ പോലെ ഷാൻ റഹ്മാന് ഒരുക്കിയ ചില ഗാനങ്ങൾ ചിത്രത്തിലുണ്ടാവുമോ എന്നും ആരാധകർ ചോദിക്കുന്നു.
ധഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭഭബയിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും, ധൈര്യ ശ്രീനിവാസനും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മോഹൻലാലിൻറെ അതിഥി വേഷമാണ് ആരാധകരെ ചിത്രത്തെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഭഭബ ഡിസംബർ 18 ന് റിലീസ് ചെയ്യും.
