ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. പര്യടനത്തിലെ ഏകദിന പരമ്പര പരാജയപ്പെട്ടതിന്റെ കണക്കുതീര്‍ക്കാന്‍ കൂടിയാണ് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയ്ക്കിറങ്ങുന്നത്.

ഈ പരമ്പരയില്‍ ക്യാപ്റ്റനടക്കം ടീമിലെ എല്ലാ ബാറ്റര്‍മാര്‍ക്കും ലക്ഷ്യം വെക്കാവുന്ന ഒരു ചരിത്ര നേട്ടവുമുണ്ട്, ഓസ്‌ട്രേലിയക്കെതിരായ ടി-20 സെഞ്ച്വറി.

ഇന്ത്യയുടെ 2023ല്‍ ഓസ്‌ട്രേലിയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഋതുരാജ് ഗെയ്ക്വാദാണ് ഈ നേട്ടത്തിലെത്തിയത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 123 റണ്‍സാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.ക്രിക്കറ്റ് ചരിത്രത്തില്‍ ഒരേയൊരു താരത്തിന് മാത്രം സാധിച്ച നേട്ടമാണിത്.

2023ല്‍ ഓസ്‌ട്രേലിയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഋതുരാജ് ഗെയ്ക്വാദാണ് ഈ നേട്ടത്തിലെത്തിയത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 123 റണ്‍സാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.ഓസ്‌ട്രേലിയക്കെതിരെ ടി-20 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമാകാന്‍ മാത്രമല്ല, ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സൂര്യയ്ക്കും സംഘത്തിനും മുമ്പിലുണ്ട്.

പരമ്പരയിലെ അഞ്ച് മത്സരത്തില്‍ ഏതെങ്കിലുമൊന്നില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ ഈ റെക്കോഡും പിറവിയെടുക്കും.ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത ടി-20 സ്‌കോര്‍ എന്ന റെക്കോഡിനും അവസരമുണ്ട്. ഇതിനായി 124 റണ്‍സാണ് ഇന്ത്യന്‍ താരങ്ങള്‍ നേടേണ്ടത്.

ബ്രൂട്ടല്‍ ഹിറ്റേഴ്‌സായ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, നിലവില്‍ ഫോമില്‍ അല്ലെങ്കില്‍ കൂടിയും കമ്പക്കെട്ടിന് തിരികൊളുത്താന്‍ പോന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടങ്ങി ഈ റെക്കോഡ് നേട്ടത്തിലെത്താന്‍ സാധ്യതയുള്ള താരങ്ങളും ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *