കേച്ചേരിക്ക് അടുത്ത് പട്ടിക്കര എന്ന കുഗ്രാമത്തിൽ നിന്നും സിനിമയിലേക്ക് ബസ്സ് പിടിക്കുമ്പോൾ, നെഞ്ചിൽ ജ്വലിച്ചുനിന്നത് അഭിനയത്തോടുള്ള അടങ്ങാത്ത മോഹം മാത്രമാണ്.
കൈമുതലായുണ്ടായിരുന്നത്, കെടാതെ കാത്ത ഒരു കുഞ്ഞു ആത്മവിശ്വാസത്തിന്റെ തിരിവെട്ടവും! സിനിമയിൽ പിടിവള്ളിയായി മാറാൻ ബന്ധങ്ങളോ പരിചയക്കാരോ ഇല്ലായിരുന്നു. തേടിയെത്തിയ ഒരു അവസരത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെട്ടതുമായിരുന്നില്ല.
കുട്ടിക്കാലത്തെപ്പോഴോ മനസ്സിൽ കയറിക്കൂടിയ സിനിമയെന്ന മോഹവസ്തു, ഇരിക്കപ്പൊറുതി തരാത്ത രീതിയിൽ അതെന്നെഅത്രമേൽ കൊതിപ്പിച്ചിരുന്നു.ചാൻസ് തേടിയുള്ള അലച്ചിലുകൾ, മുന്നിൽ അടയുന്ന വാതിലുകൾ…. അത്ര വേഗത്തിൽ സിനിമയെനിക്ക് പിടിതരില്ല എന്ന് തിരിച്ചറിഞ്ഞത് തിരസ്കാരങ്ങളിലൂടെയാണ്.
മോഹഭംഗങ്ങളുടെ പേമാരിയിൽ ഒരുവേള ഞാൻ പൊള്ളിയവസാനിച്ചേനെ. പക്ഷേ, ഉള്ളിന്റെ ഉള്ളിൽ “ഇന്നല്ലെങ്കിൽ നാളെ, വഴി തെളിയും” എന്ന പ്രതീക്ഷയുടെ മിന്നാമിനുങ്ങ് വെളിച്ചം ബാക്കി നിന്നു…. ആ വെളിച്ചമായിരുന്നു വഴികാട്ടി.വർഷം 1997.
തിരുവനന്തപുരം വിമൻസ് കോളജ്. ‘പ്രണയവർണങ്ങളുടെ’ ഷൂട്ടിങ് നടക്കുന്നു. തോമസ് സെബാസ്റ്റ്യനും ഗിരീഷ് മാരാരും തിരുവനന്തപുരത്തേക്ക് വിളിക്കുമ്പോൾ ആ ക്യാംപസ് ചിത്രത്തിൽ ഒരു വിദ്യാർഥി വേഷം, അതിലപ്പുറം മോഹമില്ലായിരുന്നു. സിബി സാറിന്റെ മുൻ ചിത്രമായ ‘നീ വരുവോളം’ എന്ന സിനിമയിൽ എന്റെ രംഗം അവസാനനിമിഷം വെട്ടിപ്പോയതിന്റെ വേദന നീറ്റലായി ഉള്ളിലുണ്ടായിരുന്നു.
ഒരുപക്ഷേ, ആ മോഹഭംഗത്തിനുള്ള പ്രാായശ്ചിത്തമെന്നവണ്ണമാവാം, അവസാന നിമിഷം എന്നെ ‘പ്രണയവർണങ്ങളി’ലേക്ക് വിളിക്കുന്നത്. കോളജ് ചെയർമാന്റെ വേഷമായിരുന്നു എനിക്കതിൽ.സിബി സാറിനെ പോയി കണ്ടപ്പോൾ, അദ്ദേഹം തിരക്കഥാകൃത്തുക്കളായ സച്ചിദാനന്ദൻ പുഴങ്കരയുടെയും ജയരാമൻ കടമ്പാട്ടിന്റെയും അടുത്തേക്ക് സ്നേഹത്തോടെ പറഞ്ഞയച്ചു. സിനിമയിൽ പിച്ചവച്ചു തുടങ്ങിയ ആ കാലത്ത് അവരെല്ലാം നൽകിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല.
ആ പടത്തിന്റെ എക്സിക്യൂട്ടീവ് ആയിരുന്നു രജപുത്ര രഞ്ജിത്തേട്ടൻ. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോൾ, മനസ്സിൽ തിങ്ങിനിന്ന ആശങ്ക ഞാൻ മറച്ചുവെച്ചില്ല. ‘‘രഞ്ജിയേട്ടാ, എനിക്ക് സിനിമയിൽ തുടരാൻ പറ്റുമോ? രക്ഷപ്പെടുമോ?’’അന്നു തുടങ്ങിയ സൗഹൃദമാണ് രഞ്ജിത്തേട്ടനുമായി. പിന്നീട്, രഞ്ജിത്തേട്ടന്റെ രജപുത്ര പ്രൊഡ്യൂസ് ചെയ്ത സീരിയലുകളിൽ അഭിനയിച്ചു. ഒറ്റ സിനിമയെ രഞ്ജിത്തേട്ടൻ സംവിധാനം ചെയ്തിട്ടുള്ളൂ, ‘ബ്ലാക്ക് ബട്ടർഫ്ളൈ’.
ആ സ്വപ്നത്തിലും എന്നെ ചേർത്തുപിടിച്ച്, ഒരുകഥാപാത്രത്തെ അദ്ദേഹം എനിക്കായി നൽകി. രഞ്ജിത്തേട്ടനൊപ്പമുള്ള, എന്റെഅന്നു തുടങ്ങിയ സൗഹൃദമാണ് രഞ്ജിത്തേട്ടനുമായി. പിന്നീട്, രഞ്ജിത്തേട്ടന്റെ രജപുത്ര പ്രൊഡ്യൂസ് ചെയ്ത സീരിയലുകളിൽ അഭിനയിച്ചു.
ഒറ്റ സിനിമയെ രഞ്ജിത്തേട്ടൻ സംവിധാനം ചെയ്തിട്ടുള്ളൂ, ‘ബ്ലാക്ക് ബട്ടർഫ്ളൈ’. ആ സ്വപ്നത്തിലും എന്നെ ചേർത്തുപിടിച്ച്, ഒരുകഥാപാത്രത്തെ അദ്ദേഹം എനിക്കായി നൽകി. രഞ്ജിത്തേട്ടനൊപ്പമുള്ള, എന്റെ യാത്ര ഇപ്പൊഴിതാ ‘തുടരും’ വരെ എത്തി നിൽക്കുന്നു.
