Month: October 2025

ഗാസ സിറ്റി വളഞ്ഞതായി ഇസ്രയേല്‍ ജനങ്ങള്‍ ഉടന്‍ സ്ഥലം വിടണമെന്ന് അന്തിമ മുന്നറിയിപ്പ്

ഗാസ സിറ്റി: ഗാസ സിറ്റി നിവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഗാസ സിറ്റി സൈന്യം വളഞ്ഞതായും അന്തേവാസികള്‍ ഉടന്‍ പ്രദേശം വിടണമെന്നുമാണ് ഇസ്രയേലി പ്രതിരോധ മന്ത്രിയുടെ അന്തിമ മുന്നറിയിപ്പ്. പലായനം ചെയ്യാനും ഹമാസിനെ ഗാസ നഗരത്തില്‍ ഒറ്റപ്പെടുത്താനും…

ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചില്ലെങ്കില്‍ പണി കിട്ടും സഞ്ജുവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കെ.സി.എ പ്രസിഡന്റ്

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും കിരീടം സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം ബാറ്റര്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളിലെ…

ഫഹദ് ചെയ്യേണ്ടി ഇരുന്ന വേഷം ഒടുവിൽ അത് എനിക്ക് വഴിത്തിരിവായി മാറി അരുൺ വിജയ്

തടം, എന്നൈ അറിന്താൽ, ചെക്ക ചിവന്ത വാനം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് അരുൺ വിജയ്. നിരവധി മികച്ച കഥാപാത്രങ്ങളും സിനിമകളും നടന്റേതായി പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മണിരത്നം ചിത്രമായ ചെക്ക ചിവന്ത വാനത്തിലെ തന്റെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് അരുൺ…

ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം…

വനിത ലോകകപ്പിൽ പൊട്ടിത്തകർന്ന് പാകിസ്ഥാൻ ബംഗ്ലാദേശിന് മുന്നിൽ നാണംകെട്ട തോൽവി അർധ സെഞ്ചുറി നേടി റുബ്‍യാ

കൊളംബോ: വനിത ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിന് മുന്നിൽ നാണംകെട്ട് തോറ്റ് പാകിസ്ഥാൻ. കൊളംബോയിൽ നടന്ന മത്സരത്തില്‍ പാകിസ്ഥാൻ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. പുറത്താകാതെ 54 റണ്‍സെടുത്ത റുബ്‍യാ ഹൈദറാണ് ബംഗ്ലാദേശിനായി വിജയം…

മോഹൻലാലിന് ഓടക്കുഴലിൽ സംഗീത വിരുന്നൊരുക്കി രാജേഷ് ചേർത്തല

മോഹൻലാലിന് മുന്നിൽ ഓടക്കുഴൽ വായിച്ച് കയ്യടി നേടി ഫ്ലൂട് ആർടിസ്റ്റ് രാജേഷ് ചേർത്തല. മോഹൻലാലിന്റെ സിനിമകളിലെ മനോഹരമായ പാട്ടുകൾ കോർത്തിണക്കിയാണ് രാജേഷ് ഫ്ലൂട് വായിച്ചത്. ‘സ്ഫടികം’ സിനിമയിലെ ‘ഓർ‍മകൾ’ എന്ന ഗാനത്തിൽ ആരംഭിച്ച് ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന ഗാനത്തിലൂടെ…

ഒരു ആദിവാസിയെന്ന നിലയില്‍ താങ്കള്‍ക്ക് മനസിലാകില്ലേ രാഷ്ട്രപതിക്ക് കത്തെഴുതി സോനം വാങ്ചുകിന്റെ ഭാര്യ

ജമ്മു കശ്മീർ: ലഡാക്കില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ജയിലിലടച്ച ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കി ഭാര്യ ഗീതാഞ്ജലി അങ്‌മോ. സോനം വാങ്ചുകിനെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ട്.ദേശീയ…

വനിതാ ഏകദിന ലോകകപ്പ് തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍ ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് വെറും 130 റണ്‍സ്

കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ബംഗ്ലാദേശിന് 130 റണ്‍സ് വിജയലക്ഷ്യം. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേവലം 38.3 ഓവറില്‍ 129 റണ്‍സിന് പാകിസ്ഥാന്‍ പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഷൊര്‍ണ അക്തര്‍, രണ്ട് പേരെ വീതം…

ഓസീസിനെതിരെ സഞ്ജു ടീമിൽ

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ് അവസരം ലഭിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. കെഎൽ രാഹുൽ ടീമിന്റെ…

ലോകയുടെ വിജയത്തിൽ നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനിച്ച് കല്യാണി പ്രിയദർശൻ

ലോക സിനിമ നേടിയ വലിയ വിജയത്തിൽ സിനിമയുടെ ഛായാഗ്രാഹകൻ നിമിഷ് രവിക്ക് നായിക കല്യാണി പ്രിയദർശന്റെ സ്‌നേഹ സമ്മാനം. ഏകദേശം ഒൻപത് ലക്ഷം രൂപയാണ് വാച്ചിന്റെ വില.പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹാമനസ്‌കതയുടെ തെളിവാണ്. വളരെയധികം നന്ദി, ഈ നിറം ലോകയുമായും…