Month: October 2025

രാഹുലിന് അര്‍ധസെഞ്ചുറി 7 വിക്കറ്റ് ജയവുമായി വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി രണ്ട് മത്സര പരമ്പര തൂത്തുവാരി ഇന്ത്യ. 58 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ധ്രുവ് ജുറെല്‍ ആറ് റണ്‍സുമായി രാഹുലിനൊപ്പം വിജയത്തില്‍…

ഗസയില്‍ യുദ്ധം അവസാനിച്ചു സമാധാന കരാറില്‍ ഒപ്പുവെച്ചു മൂവായിരം വര്‍ഷത്തിനൊടുവില്‍ ചരിത്ര നിമിഷം

കെയ്‌റോ: ചരിത്ര പ്രാധാന്യമുള്ള ഗസ സമാധാന കരാറില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്തില്‍ നടന്ന ഷാം എല്‍ ഷെയ്ക്ക് ഉച്ചകോടിയില്‍ വെച്ചാണ് ട്രംപ് ഒപ്പുവെച്ചത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ മധ്യസ്ഥ രാഷ്ട്രങ്ങളും കരാറില്‍ ഒപ്പുവെച്ചു. ഗസയില്‍ രണ്ടുവര്‍ഷമായി…

ജമ്മുവിൽ ഏറ്റുമുട്ടൽ 2 ഭീകരരെ സൈന്യം വധിച്ചു

ജമ്മു∙ കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം 2 ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയ്ക്കു സമീപം സംശയാസ്പദമായ നീക്കം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ. കുപ്‌വാരയിലെ മച്ചിൽ, ദുദ്നിയാൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ചില സംശയകരമായ…

സത്യൻ ചലച്ചിത്ര പുരസ്‌കാരം ഉർവശിക്ക്

കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് നടിയ്ക്ക് പുരസ്‌കാരം. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം കെ എം ധർമന് മാണിയാട്ട് കോറസ്…

ഇന്ത്യയുടെ തലപ്പത്തുള്ളത് നല്ല സുഹൃത്ത് പാക്ക് പ്രധാനമന്ത്രി വേദിയിലുള്ളപ്പോൾ മോദിക്ക് ട്രംപിന്റെ പ്രശംസ

കയ്റോ ∙ ഗാസ വെടിനിർത്തൽ കരാർ ഒപ്പിടാൻ ഈജിപ്തിൽ ചേർന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെപ്പറ്റിയും പരാമർശിച്ചു. തന്റെ നല്ല സുഹൃത്താണ് ഇന്ത്യയുടെ തലപ്പത്തുള്ളതെന്നും ഇന്ത്യയും പാക്കിസ്ഥാനും നന്നായി മുന്നോട്ടുപോകുമെന്നാണു താൻ കരുതുന്നതെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ…

പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ദുൽഖർ വിദേശ ഇറക്കുമതി രേഖകൾ പരിശോധിക്കാൻ കസ്റ്റംസ്

ഓപറേഷൻ നംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ അപേക്ഷയിൽ വിശദ പരിശോധനയിലേക്ക് കടന്ന് കസ്റ്റംസ്. വാഹനം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതിന്റെ രേഖകളാണ് പരിശോധിക്കുന്നത്. അതിന് ശേഷമാകും വാഹനം വിട്ടു നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കുക.…

ഒസീസിനെ തൂക്കിയടിച്ച് ഇന്ത്യന്‍ ചരിത്രം തിരുത്താന്‍ സഞ്ജു മുന്നിലുള്ളത് വമ്പന്‍ റെക്കോഡ്

ഓസ്‌ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ പര്യടനത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിനങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. ഒക്ടോബര്‍ 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ടി-20 പരമ്പര ഒക്ടോബര്‍ 29നും തുടങ്ങും. രണ്ട് പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍…

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തേക്ക് ഒ.ജെ. ജനീഷ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി അഡ്വ. ഒ.ജെ. ജനീഷ്. നിലവില്‍ ജനീഷ് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ്. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് പാലക്കാട് എം.എല്‍.എ കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവിലേക്കാണ് ജനീഷിനെ നിയമിച്ചത്. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഒ.ജെ. ജനീഷ്…

ട്രംപ് ഇസ്രയേലിന്റെ മഹാനായ സുഹൃത്ത്

അമേരിക്കൻ‌ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇസ്രയേൽ പാർലമെന്റിന് വേണ്ടി സ്വാഗതം ചെയ്ത് ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ മഹാനായ സുഹൃത്താണ് ട്രംപ്. ഇസ്രലിനെ അംഗീകരിച്ചതിനും ബന്ദികളെ തിരിച്ചെത്തിക്കാൻ സഹായിച്ചതിലും ട്രംപിന് നന്ദിയെന്ന് നെതന്യാഹു പറഞ്ഞു. ജെറുസലേം ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിച്ചതിനുശേഷം ആദ്യമായണ്…

ശ്രീനിവാസന്റെ ജീവിതത്തിലുണ്ടായ നീറുന്ന പ്രശ്‌നമാണ് ആ ചിത്രമായി മാറിയത് അത് സിനിമക്ക് വേണ്ടി പറഞ്ഞ കഥയല്ല സത്യൻ അന്തിക്കാട്

കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും വരച്ചുകാട്ടിയ ചിത്രങ്ങളാണ് സത്യൻ അന്തിക്കാടിന്റേത്. അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ നമ്മുടെ ജീവിതവുമായി എവിടെയെങ്കിലും സാമ്യം തോന്നും. കാലത്തിനനുസരിച്ചുള്ള ഹാസ്യങ്ങളും ഓരോ സന്ദേശങ്ങളും അദ്ദേഹത്തിന്റെ സിനിമയിലൂടെ പകർന്ന് നൽകാൻ ശ്രമിക്കാറുണ്ട്. ചമയം എന്ന ചിത്രത്തിലൂടെ ആരംഭിച്ച് ഇപ്പോഴിതാ ഹൃദയപൂർവ്വം…