Month: October 2025

ബിഹാര്‍ മത്സരത്തിനില്ലെന്ന് പ്രശാന്ത് കിഷോര്‍ എന്‍ഡിഎയ്ക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രവചനം

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ജന്‍ സുരാജ് പാര്‍ട്ടി മേധാവിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. 243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ആറ്, 11 തീയതികളില്‍ നടക്കാനിരിക്കെയാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. താന്‍ ഇത്തവണ മത്സരരംഗത്ത്…

രണ്ടും കല്പിച്ച് പൃഥ്വിരാജ്, ഇനി ആമിർ അലിയായി നിറഞ്ഞാടും 5 മില്യണും കടന്ന് ഖലീഫ ഗ്ലിംപ്സ്

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖലീഫ. ആമിർ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ഫസ്റ്റ് ​ഗ്ലിംപ്സ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചേസിങ്ങും ആക്ഷനുകളും പവർഫുൾ പശ്ചാത്തല സം​ഗീതവുമൊക്കെയായി എത്തിയ ​ഗ്ലിംപ്സ് വീഡിയോ…

സഞ്ജു ആര്‍സിബിയിലേക്കോ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് വളരെ കാലമായി ചർച്ച ചെയ്യപ്പെടുന്നത്. ഐപിഎല്ലിന്റെ മിനി താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ മലയാളി സൂപ്പര്‍ താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. പുതിയ…

വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്തേക്ക് ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത ഓസീസിനെതിരായ രണ്ടാം ഏകദിനം നാളെ

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ നാളെ രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ് ഇന്ത്യ. അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പരമ്പരയില്‍ ഒപ്പമെത്തണമെങ്കില്‍…

രാഷ്ട്രപതി ദ്രൗപതിമുർമു ഇന്ന് ശബരിമലയില്‍ നിലക്കൽ മുതൽ പമ്പ വരെ കനത്ത സുരക്ഷാക്രമീകരണങ്ങള്‍

പമ്പ:രാഷ്ട്രപതി ദ്രൗപതിമുർമു ഇന്ന് ശബരിമലയിലെത്തും. രാവിലെ 10.20 ന് നിലക്കലിൽ ഹെലിപ്പാഡിൽ എത്തുന്ന രാഷ്ട്രപതിയെ റോഡ് മാർഗ്ഗം പമ്പയിൽ എത്തിക്കും. പമ്പാ സ്നാനത്തിന് പകരം കാൽ കഴുകി ശുദ്ധി വരുത്താൻ ത്രിവേണി പാലത്തിന് സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.…

ആർജെഡിയുമായി സഖ്യത്തിലായത് അന്നത്തെ സാഹചര്യം മൂലം നിതീഷ് കുമാര്‍

പട്‌ന: ആർജെഡിയുമായി സഖ്യത്തിലായത് അന്നത്തെ സാഹചര്യം മൂലമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആർജെഡിയിൽ ഉള്ളവർ ഒന്നിനും കൊളളാത്തവരാണെന്ന് തിരിച്ചറിയാന്‍ തനിക്ക് അധികം സമയം വേണ്ടിവന്നില്ലെന്നും അതോടെ താന്‍ എന്‍ഡിഎയിലേക്ക് മടങ്ങിയെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ലാലു പ്രസാദ് യാദവ് അധികാരത്തിലിരുന്ന…

മോഹൻലാൽ വരെ എതിർത്തു വാലിബൻ ഒറ്റ ഭാ​ഗമായി ഇറക്കാൻ തീരുമാനിച്ച സിനിമ

മോഹൻലാൽലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും പരാജയമായി മാറി. ഇതിനിടെ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാ​ഗം ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ…

കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു കണ്ണൂരിൽ സിപിഐഎം നേതാവ് കസ്റ്റഡിയിൽ

കണ്ണൂ‍ർ: കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഐഎം നേതാവ് കസ്റ്റഡിയിൽ. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ജ്യോതിയെയാണ് കോടതി നിർദേശപ്രകാരം കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിന്റെ വിചാരണയ്ക്കിടെയാണ് സംഭവം.പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഫോണിൽ പകർത്തിയതിനാണ്…

മഹാസഖ്യം Vs മഹാസഖ്യം 12 മണ്ഡലങ്ങളിൽ ഏറ്റുമുട്ടുന്നത് ഒരേ മുന്നണിയിലെ പാർട്ടികൾ

ദില്ലി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ സീറ്റ് വിഭജനത്തിൽ തീരുമാനമാകാതെ മഹാ​ഗഡ്ബന്ധൻ. സഖ്യകാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഓരോ പാർട്ടികളും വെവ്വേറെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിനാൽ 12 മണ്ഡലങ്ങളിൽ സഖ്യത്തിലെ പാർട്ടികൾ നേരിട്ട് മത്സരിക്കേണ്ട അവസ്ഥയിലായി. ആറ് സീറ്റുകളിൽ ആർജെഡിയും…

ഏഷ്യാ കപ്പ് ട്രോഫി കൈമാറണം മൊഹ്സിന്‍ നഖ്‌വിക്ക് മുന്നറിയിപ്പുമായി ബിസിസിഐ

മുംബൈ: ഏഷ്യാ കപ്പ് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്സിന് നഖ്‌വിക്ക് ഇ-മെയില്‍ അയച്ച് ബിസിസിഐ. ഇ-മെയിലില്‍ മറുപടി കാത്തിരിക്കുകയാണെന്നും മറുപടി ലഭിച്ചില്ലെങ്കില്‍ ഐസിസിയെ ഔദ്യോഗികമായി സമീപിക്കാനാണ് തീരുമാനമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു. ഏഷ്യാ…