Month: October 2025

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ…

ബിഹാറിൽ നടക്കുന്നത് വോട്ടവകാശത്തിനുള്ള പോരാട്ടം നിതീഷ് കുമാറിൻ്റെ അവസരവാദ രാഷ്ട്രീയത്തെ ജനം തള്ളും എം.എ. ബേബി

കൊച്ചി: ഇന്ത്യയിലെ മതേതര, ജനാധിപത്യ, പുരോ​ഗമന രാഷ്ട്രീയ ശക്തികൾ വികസിപ്പിച്ചെടുത്ത വിശാലമായ ഒരു സംസ്ഥാനമാണ് ബിഹാറെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആർഎസ്എസ് ബിജെപിയിലൂടെ ബിഹാറിൽ പിടിമുറുക്കുകയാണ്. ഈ സാഹചര്യത്തിൽ വർഗീയതയ്ക്കെതിരെ പൊരുതുന്ന ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന ഒരു ബദൽ…

60 കോടി രൂപയുടെ തട്ടിപ്പ് കേസ് ശിൽപ ഷെട്ടിയെ 4.5 മണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പൊലീസ്

മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശിൽപ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. നടിയെ ഏകദേശം 4.5 മണിക്കൂർ ചോദ്യം ചെയ്തതായും അവരുടെ മൊഴി രേഖപ്പെടുത്തിയതായും മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം…

ലോക’യുടെ ക്രെഡിറ്റിൽ തർക്കം റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു

ലോക’യുടെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിന്റെ നിർമാതാക്കൾക്കും ആ ടീമിനും മാത്രമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. നടിമാരായ നൈല ഉഷയും റിമ കല്ലിങ്കലും നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ മറുപടി. പിന്നാലെ റിമ കല്ലിങ്കൽ പറഞ്ഞൊരു പ്രസ്താവനയും സിനിമാ മേഖലയിൽ…

പഠിച്ച കോളജിൽ അതിഥി ആയി എത്തി നിവിൻ പോളി, വൻ ആരവത്തോടെ വിദ്യാർത്ഥികൾ

ഫിസാറ്റ് കോളജിലെ ഇവന്റിൽ പങ്കടുത്ത് മലയാളികളുടെ ഇഷ്ടനടൻ നിവിൻ പോളി. നടൻ വന്നു പോകുന്നതുവരെ കോളേജ് മുഴുവൻ ഒരു പ്രത്യേക വൈബിൽ ആയിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് താൻ കോളേജിലേക്ക് വരുന്നതെന്നും ഇവിടെ എത്തുമ്പോൾ ഒരു നൊസ്റ്റാൾജിക് ഫീലാണെന്നും നടൻ പറഞ്ഞു.…

ഗില്ലിനെ തിടുക്കപ്പെട്ട് ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നില്‍ അജിത് അഗാര്‍ക്കര്‍ തുറന്നു പറഞ്ഞ് മുഹമ്മദ് കൈഫ്

ലക്നൗ: രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്നും ഇത് ഗില്ലിന്‍റെ പ്രകടനത്തെ…

ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ

ആലപ്പുഴ: ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്. അങ്ങനെ പറയേണ്ടതുണ്ടോ എന്ന് നോക്കണം. സ്വർണപ്പാളി മോഷണത്തിൽ നമ്മൾ ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു.കെപിസിസി സാംസ്കാര സാഹിതി…

വൈദ്യശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൻ സകഗുച്ചി എന്നിവര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം. രോഗപ്രതിരോധ സംവിധാനത്തിന്‍റെ സുരക്ഷാ ഗാർഡുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റെഗുലേറ്ററി…

അഗാർക്കറിന് പരിചയമില്ലാത്ത സഞ്ജു സാംസണ്‍ അറിയില്ലെങ്കില്‍ ചിലത് ചൂണ്ടിക്കാണിക്കാനുണ്ട്

വിഷയം – ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം. എന്തുകൊണ്ട് വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ സാന്നിധ്യം ആ പട്ടികയിലില്ല എന്നതാണ് ചോദ്യം.മുഖ്യസെലക്ടറായ അജിത് അഗാര്‍ക്കര്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു. ബാറ്റിങ് നിരയിലെ സ്ഥാനം, അതാണ് പ്രശ്നം. സഞ്ജു ടോപ് ഓര്‍ഡറില്‍…

ദീപാവലിയടുക്കുന്നു ദേശീയ തലസ്ഥാനത്ത് ക്രൈംബ്രാഞ്ചിന്റെ മിന്നൽ പരിശോധന പിടിച്ചെടുത്തത് 1,645 കിലോ അനധികൃത പടക്കങ്ങൾ

ദില്ലി: ദീപാവലിക്ക് മുന്നോടിയായി, നിരോധിത പടക്കങ്ങൾക്കെതിരെ കാമ്പയിൻ ആരംഭിച്ച് ഡൽഹി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായുള്ള ഓപ്പറേഷനിൽ ദില്ലിയിൽ 1,645 കിലോഗ്രാം അനധികൃത പടക്കങ്ങൾ പിടിച്ചെടുത്തു. ദില്ലിയിലെ വിവിധ പ്രദേശങ്ങളിൽ ക്രൈംബ്രാഞ്ച് തുടർച്ചയായി റെയ്ഡുകൾ നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സുപ്രീം കോടതി…